General News

ജയരാജനെതിരെ യുഎപിഎ നിലനില്‍ക്കും , ഹര്‍ജി തള്ളി

Thu, Mar 15, 2018

Arabianewspaper 676
ജയരാജനെതിരെ യുഎപിഎ നിലനില്‍ക്കും , ഹര്‍ജി തള്ളി

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ .യുഎപിഎ ചുമത്തിയത് നിലനില്‍ക്കും. കതിരൂര്‍ മനോജ് വധക്കേസില്‍ 25 ാം പ്രതിയായ ജയരാജനെതിരെ യുഎപിഎ ചുമത്തിയത് പിന്‍വലിക്കണമെന്നായിരുന്ന ഹര്‍ജി.


സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ഇല്ലാതെയാണ് സിബിഐ യുഎപിഎ ചുമത്തിയതെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.


എന്നാല്‍, യുഎപിഎ സംസ്ഥാന സര്‍ക്കാരിനോ കേന്ദ്ര സര്‍ക്കാരിനോ ചുമത്താമെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തല്‍,.


ഇതേ കേസില്‍ മുഖ്യപ്രതിയായ വിക്രമന്‍ ഉള്‍പ്പടെയുള്ളവരുടെ ഹര്‍ജിയും പി ജയരാജന്‍ പ്രത്യേകം സമര്‍പ്പിച്ച ഹര്‍ജിയും. ജയരാജന്റെ ഹര്‍ജി തള്ളിയ ഹൈക്കോടതി മറ്റുള്ളവരുടെ കാര്യത്തില്‍ സംസ്ഥാനത്തിന്റേയും കേന്ദ്ര സര്‍ക്കാരിന്റേയും അനുമതി ലഭിച്ചിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

Tags : P Jayarajan 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ