General News

എംഎല്‍എമാരുടെ ശമ്പളം കൂട്ടിയത് ചെലവു ചുരുക്കലിനിടെ

Thu, Mar 15, 2018

Arabianewspaper 547
എംഎല്‍എമാരുടെ ശമ്പളം കൂട്ടിയത് ചെലവു ചുരുക്കലിനിടെ

ജനപ്രതിനിധികള്‍ക്കും മന്ത്രിമാര്‍ക്കും ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ചെലവു ചുരുക്കല്‍ നിയന്ത്രണം നിലനില്‍ക്കെ. കെ എസ്ആര്‍ടിസിയിലെ പെന്‍ഷന്‍ മുതലായവ നല്‍കുന്നതിന് വൈഷമ്യം നേരിടുന്നതിനിടയിലാണ് മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം എടുത്തത്.


ഇത് ഖജനാവിന് അധിക ബാധ്യത വരുത്തിവെയ്ക്കുന്നതാണ്. എംഎല്‍എമാരുടെ ശമ്പളം നാല്‍പതിനായിരത്തില്‍ നിന്ന് അറുപതിനായിരമാക്കാനും മന്ത്രിമാരുടെ ശമ്പളം അറുപതിനായിരത്തില്‍ നിന്ന് തൊണ്ണൂറായിരമാക്കാനുമാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.


ഇതിന് ആവശ്യമായ നി.യമഭേദഗതി ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കും. നിയമസഭാ സാമാജികരുടെ വേതനവും മറ്റും ബനധപ്പെട്ട ജെയിംസ് കമ്മറ്റി റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഇതിന് അംഗീകാരം നല്‍കിയത്.


അതേസമയം, രാജ്യത്തെ എംഎല്‍എമാരുടെ ശരാശരി ശമ്പളം 1,10,000 രൂപയാണ്. തെലുങ്കാനയിലെ എംഎല്‍എമാരാണ് ഏറ്റവും അധികം ശമ്പളം വാങ്ങുന്നത്. ഡെല്‍ഹി, യുപി, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നിവരും ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുമ്പോള്‍ ഏറ്റവും കുറവ് ശമ്പളം വാങ്ങുന്നത് ത്രിപുരയിലുള്ള എംഎല്‍എമാരാണ്. പ്രതിമാസം 17,500 രൂപ മാത്രം.


കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ എംഎല്‍എമാരുടെ ശമ്പളത്തില്‍ 200 ശതമാനം വരെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. എംഎല്‍എമാരുടെ ശമ്പളം ആദായനികുതി പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നതും പ്രത്യേകതയാണ്.


 


സംസ്ഥാനങ്ങളിലെ എംഎല്‍എമാരുടെ ശമ്പളം ചുവടെ,


തെലുങ്കാന - 2,50,000,
ഡെല്‍ഹി-2,10,000
ഉത്തര്‍പ്രദേശ് -1,87,000
മഹാരാഷ്ട്ര-1,50,000
ആന്ധ്ര- 1,30,000
ഹിമാചല്‍ -1,25,000
ഹരിയാന-1,15,000
തമിഴ് നാട്- 1,13,000
ഝാര്‍ഖണ്ഡ്-1,11,000
മദ്ധ്യപ്രദേശ് -1,10,000
ഛത്തിസ് ഗഡ് -1,10,000
പഞ്ചാബ്-1,10,000
ഗോവ-1,00,000
ബിഹാര്‍-1,00,000
പശ്ചിമ ബംഗാള്‍-96,000
കര്‍ണാടക- 60,000
സിക്കിം- 52,000
ഗുജറാത്ത് -47,000
കേരള- 42,000
രാജസ്ഥാന്‍-40,000
ഉത്തരാഖണ്ഡ്- 35,000
ഒഡീഷ-30,000
മേഘാലയ-28,000
അരുണാചല്‍ പ്രേദേശ്-25,000
ആസാം-20,000
മണിപ്പൂര്‍- 18,000
നാഗാലാന്‍ഡ്-18,000
ത്രിപുര-17,500

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ