General News

ഭരണ വിരുദ്ധ വികാരം ചെങ്ങന്നൂരില്‍ പ്രതിഫലിക്കും -വിജയകുമാര്‍

Thu, Mar 15, 2018

Arabianewspaper 411
ഭരണ വിരുദ്ധ വികാരം  പ്രതിഫലിക്കും -വിജയകുമാര്‍

കേന്ദ്ര-സംസ്ഥാന ഭരണത്തിലെ ജനവിരുദ്ധ നയങ്ങള്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാര്‍. ഒന്നര വര്‍ഷത്തെ എല്‍എഡിഎഫ് ഭരണത്തില്‍ ജനങ്ങള്‍ നിരാശരാണ്.


വികസന രംഗത്ത് മുരടിപ്പാണ്,. എല്ലാം ശരിയാക്കും എന്നു പറഞ്ഞവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, പലതും കുളമാക്കാനും കഴിഞ്ഞു,. ബിജെപി ത്രിപുര പിടിച്ചതു പോലെ ചെങ്ങന്നൂര്‍ പിടിക്കുമെന്ന് പറയുന്നത് വ്യാമോഹമാണ്. കഴിഞ്ഞ നാലു കൊല്ലത്തെ ഭരണത്തിലൂടെ ജനവിരുദ്ധത ആരും മറന്നിട്ടില്ല.


ചെങ്ങന്നൂര്‍ യുഡിഎഫിന്റെ ഉറച്ച മണ്ഡലമാണ്. കഴിഞ്ഞ തവണ രാമചന്ദ്രന്‍ നായര്‍ ജയിച്ചതു കൊണ്ട് ഉക്കുറിയും ഇടതുപക്ഷം വിജയിക്കുമെന്ന് കരുതാനാവില്ല. ശോഭന ജോര്‍ജും, പിസി വിഷ്ണു നാഥും മണ്ഡലത്തിന് വേണ്ടി നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ചെങ്ങന്നൂരിലെ നാട്ടുകാര്‍ക്ക് അറിയാം. ഇക്കുറി തെറ്റു തിരുത്തി യുഡിഎഫിനെ വിജയിപ്പിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും വിജയകുമാര്‍ പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ