General News

നോക്കു കൂലിയുടെ ഇര - ഫര്‍ണീച്ചര്‍ വ്യാപാരിയുടെ വൈറല്‍ പോസ്റ്റ്

Thu, Mar 15, 2018

Arabianewspaper 375
നോക്കു കൂലിയുടെ ഇര - ഫര്‍ണീച്ചര്‍ വ്യാപാരിയുടെ വൈറല്‍ പോസ്റ്റ്

നോക്കു കൂലി മെയ് ഒന്നു മുതല്‍ ഉണ്ടാകില്ലെന്ന് തൊഴിലാളി യൂണിയനുകളും സര്‍ക്കാരും തമ്മില്‍ ധാരണയായെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. എന്നാല്‍, തൊഴിലാളികളുടെ മനോഭാവത്തില്‍ യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് അനുഭവസ്ഥന്റെ വെളിപ്പെടുത്തല്‍ വ്യക്തമാക്കുകയാണ്.


തിരുവനന്തപുരം സ്വദേശിയും ബിടെക് ബിരുദധാരിയുമായ യുവാവ് വീടും പുരയിടവും സ്വര്‍ണവും പണയപ്പെടുത്തി ആരംഭിച്ച ഫര്‍ണീച്ചര്‍ വിലപ്‌ന കേന്ദ്രത്തിലേക്ക് വിദേശത്ത് നിന്നും കണ്ടെയനറില്‍ ഇറക്കുമതി ചെയ്ത ഫര്‍ണീച്ചര്‍ ഇറക്കാന്‍ തൊഴിലാളി സംഘടനകള്‍ നോക്കു കൂലി ചോദിച്ചുവെന്നും ഈ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതിന്റെ പേരില്‍ തന്നെ ഭീഷണിപ്പെടുത്തുകയും കച്ചവടം പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവ സംരംഭകന്‍ മുഖ്യമന്ത്രിക്ക് എഴുതിയ തുറന്ന കത്തില്‍ പറയുന്നത്.


കഴക്കൂട്ടം ചാക്ക ബൈപാസിലെ വെണ്‍പാലവട്ടത്തുള്ള മൂവബിള്‍ എന്ന ഫര്‍ണീച്ചര്‍ സ്റ്റാളിലേക്ക് കഴിഞ്ഞ ദിവസം എത്തിയ കണ്ടെയ്‌നനില്‍ നിന്ന് ലോഡ് ഇറക്കാന്‍ തൊഴിലാളി യൂണിയനുകളെ സമീപിച്ചുവെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല.


പ്രദേശത്തെ തൊഴിലാളി യൂണിയനുകളുമായി കരാറുണ്ടായിരുന്നതിനാല്‍ അവരെ വിളിച്ചുവെങ്കിലും ആരും എത്തിയില്ല. മാര്‍ച്ച് രണ്ടിന് എത്തിയ കണ്ടെയ്‌നര്‍ തിരിച്ച് ഷിപ്പിംഗ് കമ്പനിക്ക് യഥാസമയം കൊടുത്തില്ലെങ്കില്‍ പിഴയും അധിക വാടകയും വരുമെന്നുള്ളതിനാല്‍ മൂന്നാം തീയതി വൈകീട്ട് ഏഴുവരെ തൊഴിലാളികളെ കാത്തുവെങ്കിലും ആരും വന്നില്ല . തുടര്‍ന്ന് സഹോദരങ്ങളും മറ്റും ചേര്‍ന്ന് സാമഗ്രികള്‍ ഇറക്കിയപ്പോള്‍ ഒരു കൂട്ടം തൊഴിലാളികള്‍ എത്തി നോക്കു കൂലി ആവശ്യപ്പെടുകയായിരുന്നു.


ഇവര്‍ വന്ന് തടസപ്പെടുത്തുന്നതും വഴക്ക് ഉണ്ടാക്കുന്നതും മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്യുകയും ഒരു ടിവി ചാനലില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വരികയും ചെയ്തു. ഇതിനെ തുടര്‍ന്ന് ഇവര്‍ ഭീഷണിയുമായി വീണ്ടും എത്തി. തങ്ങളെ കയ്യേറ്റം ചെയ്യുന്ന നിലയിലെത്തി. സഹോദരന്റെ ഭാര്യ നിലവിളിച്ചതിനാല്‍ ഇവര്‍ പിന്‍വാങ്ങി. നിങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത് കാണണമെന്നും കേട്ടാല്‍ ്‌റയ്ക്കുന്ന അസഭ്യ വര്‍ഷങ്ങള്‍ ചൊരിഞ്ഞും ഭീഷണിപ്പെടുത്തിയുമാണ് ഇവര്‍ പോയത്.


കാര്യങ്ങള്‍ കൈവിട്ട് പോകുകയാണെന്നും രാജ്യത്തെ നിയമസംഹിതയെ വെല്ലുവിളിക്കുന്ന ഇവരോട് ഏത് നിയമത്തിന്റെ പിന്‍ബലത്തില്‍ പോരാടണമെന്ന് അറിയില്ല. പോലീസ് സംരക്ഷണം തേടിയിട്ടുണ്ട്. നോക്കു കൂലി നിര്‍ത്തുമെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവന വന്ന് മണിക്കൂറുകള്‍ക്കകമാണ് ഈ സംഭവം ഉണ്ടായത്.


വന്‍ തുക മുടക്കി ഒരും സംരംഭം പടുത്തുയര്‍ത്തിയിട്ട് ഈ ഭീഷണിയെ തുടര്‍ന്ന് പിന്‍മാറാന്‍ താന്‍ ഒരുക്കമല്ല, കാരണം ഇതെന്റെ ജീവിതമാണ്. -കത്തില്‍ പറയുന്നു. ലക്ഷങ്ങളുടെ ബാങ്ക് ലോണ്‍ അടയ്ക്കാന്‍ ഏതു ജോലിചെയ്താലാണ് കഴിയുകയെന്നും അറിയില്ല. പരാജിതനായി അറിയപ്പെടാന്‍ ആഗ്രഹമില്ല, ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയയില്‍ കൂടി ഇത് ജനങ്ങളുടെ മുന്നില്‍ എത്തിക്കണമെന്ന് ഉണ്ട്. തനിക്ക് പറയാനുള്ളത് ജനപ്രതിനിധികളുടെ കാതില്‍ മുഴങ്ങണമെന്നുണ്ട്. തോറ്റു പിന്‍മാറിയാല്‍ ഇത് നാളെ മറ്റൊരാളുടെ അനുഭവമായി മാറും. ഇനി ഒരും സംരംഭകനും ഈ വേദന അനുഭവിക്കാന്‍ ഇടവരത്തരുത് എന്റെ സ്ഥാപനവും ജീവനും ഇന്ന് ഭീഷണിയിലാണ്. എന്തും ചെയ്യാന്‍ മടിക്കാത്ത വിഭാഗമാണ് ഇവര്‍,. പക്ഷേ, പോരാടാനുറച്ചാണ് താന്‍ നില്‍ക്കുന്നത്. ഉമ്മയും പെങ്ങളുും വാപ്പയുമടക്കം തെരുവിലേക്ക് ഇറങ്ങുന്നത് കാണാന്‍ മനസില്ല. ഇങിനെ സംഭവിച്ചാല്‍ അതെന്റെ മരണമാണ്. ഒരു ഭീരുവിന്റെ മരണം. കത്തില്‍ പറയുന്നു.

Tags : Nokku Kooli 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ