General News

തുടര്‍ച്ചയായ തോല്‍വികളില്‍ ഏഴു അംഗങ്ങളെ നഷ്ടപ്പെട്ട് ബിജെപി

Thu, Mar 15, 2018

Arabianewspaper 404
തുടര്‍ച്ചയായ തോല്‍വികളില്‍ ഏഴു അംഗങ്ങളെ നഷ്ടപ്പെട്ട്  ബിജെപി

പാര്‍ലമെന്റില്‍ 282 സീറ്റുകളുമായി 2014 ല്‍ അധികാരത്തിലേറിയ ബിജെപിക്ക് മുപ്പതു വര്‍ഷത്തിനു ശേഷം ഒരു പാര്‍ട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമെന്ന ബഹുമതി ലഭിച്ചിരുന്നു. എന്നാല്‍, 2014 നു ശേഷം നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ഭൂരിഭാഗത്തിലും തോല്‍വി പിണഞ്ഞ ബിജെപിക്ക് 2019 ലേക്ക് അടുക്കുമ്പോള്‍ ഏഴംഗങ്ങളെ നഷ്ടപ്പെട്ടിരിക്കുകയാണ്.


ഉത്തര്‍പ്രദേശിലെ ഖൊരക് പൂര്‍, ഫുല്‍പൂര്‍, ബീഹാറിലെ കരാരിയ മണ്ഡലത്തിലും പരാജയം സംഭവിച്ചതോടെ 545 ( രണ്ട് നോമിനേറ്റഡ് അംഗങ്ങള്‍ ഉള്‍പ്പെടെ) അംഗ ലോക്‌സഭയില്‍ ബിജെപിക്ക് 275 പ്രതിനിധികളായി അംഗബലം കുറഞ്ഞു. ഇതില്‍ സ്പീക്കറേയും രണ്ട് നോമിനേറ്റഡ് അംഗങ്ങളേയും കുറച്ചാല്‍ 272 എന്ന മാജിക് ഫിഗറിലെത്തും,


കേവല ഭൂരിപക്ഷത്തിന് വേണ്ടത് 272 അംഗങ്ങളുടെ പിന്തുണയാണ്. അതേസമയം., ബിജെപിയും സഖ്യ കക്ഷികളും ചേര്‍ന്ന എന്‍ഡിഎയ്ക്ക് 331 അംഗങ്ങളുടെ പിന്തുണയുണ്ട്. ഇതില്‍ ഇടഞ്ഞു നില്‍ക്കുന്ന ശിവസേനയ്ക്ക് 18 ഉം തെലുങ്കു ദേശം പാര്‍്ട്ടിക്കും 16 അംഗങ്ങളുണ്ട്.


രാജ്യസഭയില്‍ നിലവിലെ കണക്ക് അനുസരിച്ച് ബിജെപിക്ക് 54 തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും നാല് നോമിനേറ്റഡ് അംഗങ്ങളും ഉണ്ട് എന്‍ഡിഎയ്ക്ക് 83 അംഗങ്ങളാണ് രാജ്യസഭയില്‍ ഉള്ളത്. എന്നാല്‍, സഖ്യ കക്ഷികളായ ശിവസേനയ്ക്ക് മൂന്നും തെലുങ്കു ദേശത്തിന് ആറും അംഗങ്ങള്‍ മാത്രമാണുള്ളത്.


അതേസമയം, യുപിഎയില്‍ കോണ്‍ഗ്രസിന് ലോകസഭയില്‍ 48 ഉം രാജ്യസഭയില്‍ 54 ഉം അംഗങ്ങളാണുള്ളത്. 2014 ല്‍ കോണ്‍ഗ്രസിന് 44 അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഉപതിരഞ്ഞെടുപ്പുകളില്‍ നാലു സീറ്റുകള്‍ കോണ്‍ഗ്രസ് തിരിച്ചു പിടിച്ചു.


ലോക്‌സഭയില്‍ ഇതോടെ യുപിഎക്ക് 52 അംഗങ്ങളാണുള്ളത്. രാജ്യസഭയില്‍ 60 ഉം. പത്തോളം പാര്‍ട്ടികള്‍ ഉള്ള യുപിഎയിലെ ഇതര പാര്‍ട്ടികള്‍ക്ക് എല്ലാം കൂടി നാലു എംപിമാരാണുള്ളത്. ഇതില്‍ രണ്ട് എംപിമാര്‍ മുസ്ലീം ലീഗും ഒരോ എംപിമാര്‍ കേരള കോണ്‍ഗ്രസ് മാണിയും ആര്‍എസ്പിയുമാണ്. ഈ നാലു പേരും കേരളത്തില്‍ നിന്നുള്ളവരാണെന്നതും പ്രത്യേകതയാണ്.


സ്വാതന്ത്ര്യം ലഭിച്ച ശേഷം കോണ്‍ഗ്രസിന് ഒരു ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ അംഗസംഖ്യയാണ് 2014 ലേത്. ഇതു മൂലം പ്രതിപക്ഷ നേതൃസ്ഥാനവും പാര്‍ട്ടിക്ക് നഷ്ടപ്പെട്ടു.


പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് കഴിഞ്ഞാല്‍ മൂന്നാം സ്ഥാനത്തുള്ള പാര്‍ട്ടി 37 അംഗങ്ങളുള്ള അണ്ണാ ഡിഎംകെയാണ്, 34 അംഗങ്ങളുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നാലാം സ്ഥാനത്തുമാണ്. ബിജെഡി 20, ശിവസേന 18, ടിഡിപി 16 ടിആര്‍സ് 11 എന്നിവരാണ് രണ്ടക്കം കടന്നിട്ടുള്ളവര്‍.


സിപിഎം വൈഎസ്ആര്‍ പാര്‍ട്ടി എന്നിവര്‍ക്ക് 9 അംഗങ്ങളാണുള്ളത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ