General News

നായിഡുവിന്റെ മകന്‍ അഴിമതിക്കാരനെന്ന് പവന്‍ കല്യാണ്‍

Thu, Mar 15, 2018

Arabianewspaper 373
നായിഡുവിന്റെ മകന്‍ അഴിമതിക്കാരനെന്ന് പവന്‍ കല്യാണ്‍

മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ അഴിമതി ആരോപണം ഉയര്‍ത്തി പവന്‍ കല്യാണ്‍ രംഗത്ത്. ചന്ദ്രബാബു നായിഡുവിന്റെ മകന്‍ ലോകേഷ് നായിഡുവിനെതിരെ അഴിമതി ആരോപണവുമായാണ് എന്‍ഡിഎയുടെ ഘടക കക്ഷി കൂടിയായ ജനസേനയുടെ നേതാവും തെലുങ്ക് നടനുമായ പവന്‍ കല്യാണ്‍ രംഗത്ത് വന്നിരിക്കുന്നത്..


ലോകേഷിനെതിരെ അഴിമതിയും മാഫിയ ബന്ധവും പവന്‍ കല്യാണ്‍ ആരോപിക്കുന്നുണ്ട്. കാര്‍ത്തി ചിദംബരത്തെ പോലെ എന്‍ഫോഴ്‌സ്‌മെന്റ്, സിബിഐ റെയ്ഡും അനേഷണവും ലോകേഷ് നേരിടേണ്ടി വരുമെന്ന സൂചനയാണ് പവന്‍ നല്‍കുന്നത്.


ചന്ദ്രബാബു നായിഡുവിനെ ബ്ലാക് മെയില്‍ ചെയ്യാനുള്ള ബിജെപിയുടെ തന്ത്രമായാണ് ഇതിനെ ടിഡിപി കാണുന്നത്. ബിജെപിയെ ഉപേക്ഷിച്ച് പോയതിനുള്ള പ്രതികാരമായാണ് ഇതെന്നും ഭാവിയില്‍ കേന്ദ്ര ഏജന്‍സികളാല്‍ നായിഡുവിന്റെ മകന്‍ വേട്ടയാടപ്പെടുമെന്നും ടിഡിപി ഭയക്കുന്നു.


എന്നാല്‍, ബിജെപിയും ആന്ധ്രയ്ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് പവന്‍ ആരോപിച്ചിട്ടുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ