General News

യോഗിയുടെ തട്ടകത്തില്‍ എസ്പി, ബിജെപിക്ക് വന്‍ തിരിച്ചടി

Wed, Mar 14, 2018

Arabianewspaper 390
യോഗിയുടെ തട്ടകത്തില്‍  ബിജെപിക്ക് വന്‍ തിരിച്ചടി

മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ സ്വന്തം മണ്ഡലത്തില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. ബിഎസ്പി പിന്തുണയോടെ മത്സരിച്ച എസ്പി സ്ഥാനാര്‍ത്ഥി ഇവിടെ വിജയം കൈവരിച്ചു, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലത്തിലും എസ്പി സ്ഥാനാര്‍്തഥിക്ക് തന്നെയാണ് വിജയം.


ഖൊരക് പൂരില്‍ എസ്പിയുടെ പ്രവീണ്‍ കുമാര്‍ നിഷാദ് ബിജെപി സ്ഥാനാര്‍ത്ഥി ഉപേന്ദ്ര ദത്ത് ശുക്ലയെ പാാജയപ്പെടുത്തി,21,123 വോട്ടുകള്‍ക്കാണ് ഇവിടെ വിജയം നേടിയത്. ഫൂല്‍ പൂരില്‍ സമാജ് വാദി പാര്‍ട്ടിയുടെ നാഗേന്ദ്ര പ്രതാപ് പട്ടേല്‍ 59,613 വോട്ടുകള്‍ക്കാണ് വിജയിച്ചത്.


യുപി നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ശേഷം നടക്കുന്ന ഉപതിരഞ്ഞെടുപ്പിലാണ് പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നല്‍കിയ ഫലങ്ങള്‍ .


2014 ല്‍ ലക്ഷങ്ങളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലങ്ങളാണ് ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നത്. 1989 മുതല്‍ ബിജെപി കൈവശം വെച്ച മണ്ഡലമാണ് ഗൊരഖ് പൂര്‍, ഇവിടെ ഒരോ തവണയും ബിജെപി ഭൂരപക്ഷം വര്‍ദ്ധിപ്പിക്കുകയാണ് ഉണ്ടായത്. 25 വര്‍ഷത്തിലേറെയായി ഗൊരഖ് പൂരില്‍ നിന്ന് വിജയിച്ച് വരുന്ന യോഗി ആദിത്യ നാഥ് ഇക്കുറി സംസ്ഥാന മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയതോടെയാണ് എംപി സ്ഥാനം രാജിവെയ്‌ക്കേണ്ടി വന്നത്.


യോഗി ആദിത്യനാഥിന്റെ വ്യ്ക്തിപരമായ പരാജയമായിട്ടു കൂടിയാണ് ഈ തിരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്. ഖൊരഖ് പൂരിലും, ഫൂല്‍പൂരിലും ആദ്ിത്യ നാഥ് തന്നെയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്. എന്നാല്‍, പരമ്പരാഗതമായി പാര്‍ട്ടിക്ക് വോട്ടു ചെയ്തു വ്ന്ന വലിയൊരു വിഭാഗം ഇക്കുറി വോട്ടെടുപ്പില്‍ താല്‍പര്യം കാണിച്ചില്ല.


55 ശതമാനം വോട്ടുകള്‍ വീഴുന്ന ഇവിടെ ഉപതിരഞ്ഞെടുപ്പില്‍ 40 ശതമാനം പേര്‍ മാത്രമാണ് വോട്ടു ചെയ്യാന്‍ എത്തിയത്. ഇതു കൂടാതെ പരസ്പരം മത്സരിച്ചു നിന്ന ബിഎസ്പിയും എസ്പിയും ഈ തിരഞ്ഞെടുപ്പില്‍ ഒന്നിച്ചു, ഇതെല്ലാം തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചു.


ഏതായാലും ഈ തിരഞ്ഞെടുപ്പ് ഫലം ബിജെപിക്കും യോഗി ആദിത്യനാഥിനും നാണക്കേടും വന്‍ തിരിച്ചടിയുമാണ് നല്‍കിയിരിക്കുന്നത്. പ്രതിപക്ഷ കക്ഷികള്‍ക്ക് ആത്മവിശ്വാസം പകരുന്നതുമാണ് യുപി ഉപതിരഞ്ഞെടുപ്പ് ഫലം.

Tags : Gorakhpur 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ