General News

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സഹകരിക്കില്ല- ബിഡിജെഎസ്

Wed, Mar 14, 2018

Arabianewspaper 312
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സഹകരിക്കില്ല- ബിഡിജെഎസ്

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഹകരിക്കില്ലെന്ന് ബിഡിജെഎസ് തീരുമാനിച്ചു.,എന്‍ഡിഎയില്‍ തുടരുമെന്നും എന്നാല്‍ തങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ബിജെപി പാലിക്കാത്തതാണ് സഹകരിക്കുന്നില്ലെന്ന തീരുമാനത്തിലെത്തിയതെന്ന് ബിഡിജെഎസ് പ്രസിഡന്റ് തുഷാന്‍ വെള്ളാപ്പള്ളി പറഞ്ഞു,


തങ്ങള്‍ എന്‍ഡിഎ വിടുമെന്ന് പറഞ്ഞിട്ടില്ല. എന്‍ഡിഎയുടെ കണ്‍വീനറുമാണ് താന്‍. ബിജെപിയുമായുള്ള അഭിപ്രായ വ്യത്യാസം പറഞ്ഞു തീര്‍ക്കുമെന്ന പ്രതീക്ഷയിലുമാണെന്നും തുഷാര്‍ പറഞ്ഞു.


തനിക്ക് എംപി സ്ഥാനം നല്‍കുമെന്ന പ്രചാരണം നടത്തിയതിനെതിരെ പരാതി നല്‍കും. ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ ലഭിക്കാതെ ബിജെപിയുമായി സഹകരിക്കില്ല.


ആറായിരം വോട്ടുകള്‍ മാത്രം ഉണ്ടായിരുന്ന ചെങ്ങന്നൂരില്‍ നാല്‍പതിനായിരം വോട്ടുകള്‍ വര്‍ദ്ധിച്ചതിനു പിന്നില്‍ എന്തായിരുന്നുവെന്ന് ഏവര്‍ക്കുമറിയാമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ