General News

ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു, കാറ്റിനും കനത്ത മഴയ്ക്കും സാധ്യത

Wed, Mar 14, 2018

Arabianewspaper 519
ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു, കാറ്റിനും കനത്ത മഴയ്ക്കും സാധ്യത

ശ്രീലങ്കയ്ക്കും തമിഴ് നാടിനും ഇടയില്‍ രൂപം കൊണ്ട ന്യുനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതായി കാലാവസ്ഥ നീരിക്ഷണ കേന്ദ്രം അറിയിച്ചു, അറബിക്കടലില്‍ ലക്ഷ ദ്വീപിലേക്കാണ് ഇത് നീങ്ങുന്നത്. ഇതിനാല്‍, തിരുവനന്തപുരം, കൊല്ലം തുടങ്ങിയ ജില്ലകളിലെ തീര പ്രദേശങ്ങളിലുള്ളവര്‍ കനത്ത ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.


ചുഴലിക്കാറ്റായി മാറില്ലെങ്കിലും അതിശക്തമായ കാറ്റ് വീശാനും കനത്ത മഴയ്ക്കും സാധ്യത ഉണ്ട്. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ഇടിയോടുകൂടിയ മഴയും കാറ്റുമാണ് പ്രവചിക്കുന്നത്. ഈ ദിവസങ്ങളില്‍ കടലില്‍ വന്‍ തിരമാലയ്ക്കും സാധ്യതയുണ്ട്. മത്സ്യ ബന്ധനത്തിന് പോകരുതെന്ന കര്‍ശന നിര്‍ദ്ദേശവും ദുരന്ത നിവാരണ അഥോറിറ്റി ജാഗ്രത മുന്നറിയിപ്പായി നല്‍കിയിട്ടുണ്ട്.


ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച പശ്ചാത്തലത്തിലാണ് പതിവിലും വലിയ മുന്‍കരുതലുകള്‍ സ്വീകരിച്ചിരിക്കുന്നത്.

Tags : depression 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ