General News

കീഴാറ്റൂര്‍ വീണ്ടും സമര മുഖരിതം , ആത്മഹത്യ ഭീഷണി മുഴക്കി പ്രതിഷേധം

Wed, Mar 14, 2018

Arabianewspaper 916
കീഴാറ്റൂര്‍ വീണ്ടും സമര മുഖരിതം , ആത്മഹത്യ ഭീഷണി മുഴക്കി പ്രതിഷേധം

വയല്‍ നികത്തി ദേശീയ പാത നിര്‍മിക്കുന്നതിനെതിരെ കണ്ണൂരിലെ കീഴാറ്റൂരിലെ പ്രക്ഷോഭം ഇടവേളയ്ക്കു ശേഷം വീണ്ടും രൂക്ഷമാകുന്നു. വയല്‍ക്കിളികള്‍ എന്ന നാട്ടുകൂട്ടം നടത്തിവരുന്ന പ്രക്ഷോഭം ഇന്ന് സര്‍വെ അളക്കല്‍ ആരംഭിച്ചതോടെ പ്രതിഷേധത്തിന്റെ നിറം മാറുകയായിരുന്നു.


പ്രക്ഷോഭകര്‍ ശരീരത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയാണ് സമരം ചെയ്യുന്നത്. മഹാരാഷ്ട്രയിലെ കര്‍ഷക സമരത്തിന് നേതൃത്വം നല്‍കിയ സിപിഎം തങ്ങളെ പോലുള്ള സാധാരണക്കാരായ കര്‍ഷകരുടെ കാര്യത്തില്‍ ഇരട്ടത്താപ്പ് കാണിക്കുകയാണെന്ന് കമ്യുൂണിസ്റ്റ് ഗ്രാമം കൂടിയായ കീഴാറ്റൂര്‍ നിവാസികള്‍ ആരോപിക്കുന്നു.


ദേശീയ പാത അഥോറിറ്റിയിലെ ഉദ്യോഗസ്ഥര്‍ വയലിനു മുന്നില്‍ സര്‍വ്വേ നടത്താന്‍ എത്തുമെന്നറിഞ്ഞതോടെയാണ് വയല്‍ക്കിളികള്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന ആളുകളൊടൊപ്പം പ്രതിഷേധ സമരം നടത്തുന്നത്.


നേരത്തെ, മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ് വന്ന സമവായ കരാര്‍ സ്ഥലം എംഎല്‍എയും റിയല്‍ എസ്റ്റേറ്റു് മാഫിയയും ചേര്‍ന്ന് അട്ടിമറിച്ചുവെന്നാണ് ആരോപണം. സുരേഷ് കീഴാറ്റുരും ആദ്യഘട്ടത്തിലെ സമര നായിക ജാനകിയും ഉള്‍പ്പെടെയുള്ളവരാണ് സിപിഎം കൊടിക്കു കീഴില്‍ മണ്ണെണ്ണയും പിടിച്ച് സമരം ചെയ്യുന്നത്.


ബിജെപി സമരമുഖത്ത് എത്തി പിന്തുണ പ്രഖ്യാപിച്ചതും വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്.സ

Tags : Kizhattur 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ