General News

മുഖപേശികളുടെ ചലനം കൊണ്ട് കുട്ടികളെ പഠിപ്പിച്ച പ്രഫസര്‍

Wed, Mar 14, 2018

Arabianewspaper 852
മുഖപേശികളുടെ ചലനം കൊണ്ട് കുട്ടികളെ പഠിപ്പിച്ച  പ്രഫസര്‍

തലമുതല്‍ പാദം വരെ ചലന ശേഷി നഷ്ടപ്പെട്ട അപൂര്‍വ രോഗത്തിന് 21 ാം വയസില്‍ കീഴ്‌പ്പെട്ട സ്റ്റീഫന്‍ ഹോക്കിംങ് പിഎച്ച്ഡിയും ലക്ചര്‍ഷിപ്പും നേടിയെടുത്തത് സാങ്കേതിക വിദ്യയുടെ സഹായത്താല്‍. സ്മാര്‍ട് ഫോണുകളുടെ വരവിനും മുമ്പ് അദ്ദേഹത്തിന് വേണ്ടി റോബോട്ടിക് ശബ്ദവും മുഖത്തെ മാംസപേശികളുടെ ചലനം കൊണ്ട് അക്ഷരം തിരഞ്ഞെടുക്കുന്ന ടാബ് ലറ്റ് പോലെത്തെ കമ്പ്യുട്ടറും യന്ത്രക്കസേരയും എല്ലാം സജ്ജമാക്കിയാണ് സ്റ്റീഫന്‍ എല്ലാ വൈകല്യങ്ങളേയും മറിടകടന്നത്.


പ്രമുഖ കമ്പ്യുട്ടര്‍ നിര്‍മാണ കമ്പനിയായ ഇന്റലാണ് സ്റ്റീഫനു വേണ്ടി സംസാരിക്കുന്ന യന്ത്രം കണ്ടുപിടിച്ചത്. ഇന്റര്‍നെറ്റില്‍ സൗജന്യമായി ലഭ്യമാകുന്ന ഓപണ്‍ സോഴ്‌സ് കോഡ് സോഫ്ട് വെയര്‍ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയത്.


അംഗപരിമിതര്‍ക്കും അംഗചലന ശേഷി നഷ്ടപ്പെട്ടവര്‍ക്കും വേണ്ടി വികസിപ്പിച്ച് എടുത്ത ദി അസിസ്റ്റീവ് കൊണ്‍ടേക്സ്റ്റ് അവേര്‍ ടൂള്‍കിറ്റ് (എസിഎടി) ഉപയോഗിച്ച് മുഖത്തെ പേശികളുടെ ചലനം നിരീക്ഷിച്ചാണ് വോയ്‌സ് സിന്തസൈസര്‍ പ്രവര്‍ത്തിക്കുന്നത്.


അമിയോട്രോപിക് ലാറ്റെറല്‍ സ്‌കെലറോസിസ് ( എഎല്‍എസ്) എന്ന കോശമരണ രോഗം ബാധിച്ച ശരീരത്തിലെ അംഗങ്ങള്‍ ക്രമേണ ചലന ശേഷി നഷ്ടപ്പെട്ടപ്പോഴാണ് ഇത്തരത്തിലുള്ള സാങ്കേതിക ഉപകരണങ്ങള്‍ ലക്ചറാകാനും അദ്ദേഹത്തെ സഹായിച്ചത്.


മുഖത്തെ പേശികളുടെ ചലനം കണ്ണടയില്‍ ഘടിപ്പിച്ച ഇന്‍ഫ്രാ റെഡ് സെന്‍സറിലൂടെ കടത്തിവിട്ട് യന്ത്രക്കസേരയുടെ മുന്നിലുള്ള ചെറിയ സ്‌ക്രീനില്‍ തെളിയുന്ന അക്ഷരങ്ങളെ സെലക്ട് ചെയ്യുകയായാണ് ചെയ്യുന്നത്


ഇത് റോബോട്ടിക് വോയിസ് ജനററ്ററിലൂടെ ശബ്ദമായി പുറത്തു വരും. ക്ലാസില്‍ പഠിപ്പിക്കുന്നതും ഈ സഹയാത്തേടെയായിരുന്നു. ഇതു കൂടാതെ ടെഡ് ടോക് പോലുള്ള വേദികളിലും മറ്റും പ്രഭാഷണം അദ്ദേഹം നടത്തുമായിരുന്നു. സാധാരണയിലും അല്പം താമസിച്ചം നിര്‍ത്തി നിര്‍ത്തിയുമുള്ള സംഭാഷണങ്ങളാണ് പുറത്തു വരിക.


സ്വിഫ്ട് കീ യും ഓട്ടോ കംപ്ലീറ്റ് സോഫ്ട് വെയറും എല്ലാം ഇതിലടങ്ങിയിട്ടുണ്ട്. 1997 മുതല്‍ സ്റ്റീഫന്‍ ഇതു പോലുള്ള യന്ത്രങ്ങളാണ് സംസാരിക്കാന്‍ ഉപയോഗിച്ചിരുന്നത്.

Advertisement here

Like Facebook Page :
 

Related Videos


Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ