General News

അബുദാബിയില്‍ മുന്നു വയസുകാരി പന്ത്രണ്ടാം നിലയില്‍ നിന്നും വീണു മരിച്ചു

Tue, Mar 13, 2018

Arabianewspaper 936
അബുദാബിയില്‍ മുന്നു വയസുകാരി പന്ത്രണ്ടാം നിലയില്‍ നിന്നും വീണു മരിച്ചു

അബുദാബിയിലെ ഖാലിദിയ മേഖലയില്‍ കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയില്‍ നിന്നും വീണു മരിച്ചു., തുറന്നിട്ട ജനലിനു സമീപം ഉണ്ടായിരുന്ന കസേരയിലൂടെയാണ് പുറം കാഴ്ചകള്‍ കണ്ട് അറബ് പെണ്‍കുട്ടി താഴേക്ക് പതിച്ചത്.


അപകടം റിപ്പോര്‍ട്ടുസ ചെയ്ത ഉടനെയെത്തിയ പോലീസും ആംബുലന്‍സും കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തല്‍ക്ഷണം മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.


ചെറിയ കുട്ടികളെ ബാല്‍കണിയിലും ജനലരികിലും ഒറ്റയ്ക്ക് വിടരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. അഴികള്‍ ഇല്ലാതെ ചില്ലിട്ട ജനലുകള്‍ മാത്രമുള്ളപ്പോള്‍ ഇതിനു സമീപം േേശ, കസേര എന്നിവയൊന്നും വെയ്ക്കരുതെന്നും കുട്ടികള്‍ ഇതില്‍ കയറാനുള്ള സാധ്യത എപ്പോഴും ഉണ്ടെന്നും അബുദാബി പോലീസ് ക്രിമിനല്‍ വിഭാഗം ഡെപ്യുട്ടി ഡയറക്ടര്‍ കേണല്‍ ഹമദ് അല്‍ നിയാദി പറഞ്ഞു. കുട്ടികളുടെ സുരക്ഷിതത്വം എല്ലായ്‌പ്പോഴും രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു,.

Tags : ABU DHABI 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ