General News

ശ്രീലങ്കയെ പരാജയപ്പെടുത്തി പകരം വീട്ടി ഇന്ത്യ

Tue, Mar 13, 2018

Arabianewspaper 712
ശ്രീലങ്കയെ പരാജയപ്പെടുത്തി പകരം വീട്ടി ഇന്ത്യ

ത്രിരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ തങ്ങളെ പരാജയപ്പെടുത്തിയതിന് മധുരാമായ പകരം വീട്ടിലുമായി ഇന്ത്യയുടെ വിജയം. 153 റണ്‍സിന്റെ വിജയലക്ഷ്യം ഒരോവറും മൂന്നു പന്തും, ആറു വിക്കറ്റും ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു. ഇതോടെ ത്രിരാഷ്ട്ര കപ്പിന്റെ ഫൈനലില്‍ ഇന്ത്യ യോഗ്യത നേടുമെന്ന് ഉറപ്പായി.


മഴമൂലം 19 ഓവറാക്കി ചുരുക്കിയിരുന്നു. തുടര്‍ന്ന് ടോസ് നേടിയ ഇന്ത്യ ലങ്കയെ ആദ്യം ബാറ്റു ചെയ്യാന്‍ പറഞ്ഞയയ്ക്കുകയായിരുന്നു. കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ തുനിഞ്ഞിറങ്ങിയ ലങ്കയുടെ ഇന്നിംഗ്‌സ് 152 ല്‍ അവസാനിച്ചു. ശ്രാദ്ധൂല്‍ താക്കൂറിന്റെ ഉജ്ജ്വല ബൗളിംഗിലാണ് ലങ്ക തകര്‍ന്നടിഞ്ഞത്. നാലു വിക്കറ്റാണ് താക്കൂര്‍ വീഴ്ത്തിയത്.


പുറത്താകാതെ മനീഷ് പാണ്ഡെ 42 റണ്‍സും ദിനേഷ് കാര്‍ത്തിക് 39 റണ്‍സും നേടി. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 68 റണ്‍സിന്റെ കൂട്ടുക്കെട്ട് പടുത്തുയര്‍ത്തി. നേരത്തെ, രോഹിത് ശര്‍മ(11) ശിഖര്‍ ധവാന്‍ (8) എന്നിവരെ ഇന്ത്യക്ക് തുടക്കത്തിലെ നഷ്ടപ്പെട്ടു,


സുരേഷ് റെയ്‌ന 16 പന്തില്‍ 27 റണ്‍സ് നേടി. രണ്ടു ബൗണ്ടറിയും രണ്ട് സിക്‌സറുകളും പറത്തിയാണ് റെയ്‌ന കളം വിട്ടത്. കെഎല്‍ രാഹുല്‍ 18 റണ്‍സ് എടുത്തു.


നേരത്തെ, ലങ്കയ്ക്കു വേണ്ടി കുശാല്‍ മെന്‍ഡിസ് (55) മികച്ച ബാറ്റിംഗ് പുറത്തെടുത്തു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ