General News

എസ്ബിഐ മിനിമം ബാലന്‍സ് പിഴയില്‍ 75 ശതമാനം കുറവ് വരുത്തി

Tue, Mar 13, 2018

Arabianewspaper 820
എസ്ബിഐ മിനിമം ബാലന്‍സ് പിഴയില്‍ 75 ശതമാനം കുറവ് വരുത്തി

ഇടപാടുകാര്‍ക്ക് പ്രതിമാസ മിനിമം ബാലന്‍സ് തുക പിഴയില്‍ ആശ്വാസമേകി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. മിനിമം ബാലന്‍സ് തുകയില്‍ എഴുപത്തിയഞ്ച് ശതമാനത്തോളമാണ് കുറവു വരുത്തിയിട്ടുള്ളത് . 25 കേടിയോളം വരുന്ന ഇടപാടുകാര്‍ക്ക് ഇതിന്റെ ഗുണഫലം ലഭിക്കുമെന്ന് എസ്ബിഐ പറയുന്നു.


ഇതോടെ, മെട്രോ, അര്‍ബന്‍ നഗരങ്ങളില്‍ മിനിമം ബാലന്‍സ് തുക 15 രൂപയായും സെമി അര്‍ബന്‍ പ്രദേശങ്ങളില്‍ 12 രൂപയായും ഗ്രാമങ്ങളില്‍ പത്തു രൂപയുമായാണ് പിഴത്തുക കുറച്ചിരിക്കുന്നത്. ഇതോടൊപ്പം ജിഎസ്ടിയും ചേര്‍ത്താണ് പിഴ അടയ്‌ക്കേണ്ടി വരുക.


മിനിമം ബാലന്‍സ് തുക സൂക്ഷിക്കാത്തതിനെ തുടര്‍ന്ന് എസ്ബിഐ 1771 കോടി രൂപ സ്വരൂപിച്ചാതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് പിഴതുക കുറയ്ക്കാന്‍ ബാങ്കു തീരുമാനിച്ചത്.


എന്നാല്‍, മിന്ിമം ബാലന്‍സ് തുകയില്‍ മാറ്റം വരുത്തിയിട്ടില്ല. മെട്രോ നഗരങ്ങളില്‍ മിനിമം തുക 5,000 രൂപയും, അര്‍ബന്‍ മേഖലകളില്‍ 3,000 രൂപയും, സെമി അര്‍ബര്‍ മേഖലകളില്‍ 2,000 രൂപയും ഗ്രാമങ്ങളില്‍ 1,000 രൂപയുമാണ് മിനിമം ബാലന്‍സ് തുക. നിലവില്‍ പിഴയായി ഈടാക്കിയിരുന്നത് മെട്രോ നഗരങ്ങളില്‍,. കുറഞ്ഞത് 50 ഉം പരമാവധി തുക 100 ഉം അര്‍ബന്‍ മേഖലകളില്‍ കുറഞ്ഞത് 40 ഉം പരമാവധി 80 ഉം സെമി അര്‍ബന്‍ മേഖലകളില്‍ കുറഞ്ഞത് 25 ഉം പരമാവധി 75 ഉം ഗ്രാമങ്ങളില്‍ കുറഞ്ഞത് 20 ഉം പരമാവധി 50 ഉം രൂപവരെയായിരുന്നു.


പുതിയ നിരക്കുകള്‍ 2018 ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ഇടപാടുകാരില്‍ നിന്നുള്ള ഫീഡ്ബാക്കുകളും അവരുടെ താല്‍പര്യങ്ങളും കണക്കിലെടുത്താണ് പിഴത്തുക കുറച്ചതെന്ന് എസ്ബിഐ അറിയിച്ചു,.


എസ്ബിഐക്ക് 46 കോടി അക്കൗണ്ടുകളാണ് ഉള്ളത്. ഇതില്‍ 16 കോടി ജന്‍ധന്‍ അക്കൗണ്ടുകളാണ്. ഇവയ്ക്ക് നിലവില്‍ തന്നെ മിനിമം ബാലന്‍സ് ബാധകമല്ല. ഇതു പോലെ തന്നെ, പെന്‍ഷന്‍, സാമുഹ്യ സുരക്ഷ ക്ഷേമനിധി, വിദ്യാര്‍ത്ഥി, മൈനര്‍ അക്കൗണ്ടുകള്‍ എന്നിവയ്ക്കം മിനിമം ബാലന്‍സ് നിബന്ധന ഇല്ല. 21 വയസു വരെയുള്ളവരുടെ അക്കൗണ്ടുകളെയ.ും മിനിമം ബാലന്‍സില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.


ബാക്കിയുള്ള 25 കോടി ഇടപാടുകാര്‍ക്കാണ് മിനിമം ബാലന്‍സ് നിബന്ധന ഏര്‍പ്പെടുത്തിയിരുന്നത്. സേവിംഗ് ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് മിനിമം ബാലന്‍സ് നിബന്ധന ഇല്ലാത്ത ബേസിക് സേവിംഗ് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാനുള്ള അവസരവും ഉണ്ട്. എടിഎം. ഓണ്‍ലൈന്‍ സേവനങ്ങളും ലഭിക്കും,. പക്ഷേ, ചെക്ക് ബുക്കു ലഭിക്കില്ല. എടിഎം. റുപേ കാര്‍ഡുകള്‍ക്ക് വാര്‍ഷിക ചാര്‍ജ് ഈടാക്കില്ല. എന്നാല്‍, സേവിംഗ് അക്കൗണ്ടോ, കറണ്ട് അക്കൗണ്ടോ നിലവില്‍ ഉള്ളവര്‍ക്ക് ബേസിക് അക്കൗണ്ട് തുറക്കാനാവില്ല. മറ്റു അക്കൗണ്ടുകള്‍ ക്ലോസ് ചെയ്ത ശേഷം മാത്രമെ ഇതിനു അനുവാദം ലഭിക്കുകയുള്ളു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ