General News

ഡിജിസിഎ അനുമതി റദ്ദുചെയ്തു ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് പണികിട്ടി

Tue, Mar 13, 2018

Arabianewspaper 697
ഡിജിസിഎ അനുമതി റദ്ദുചെയ്തു ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് പണികിട്ടി

യന്ത്രത്തകരാറുകള്‍ അടിക്കടിയുണ്ടായ 11 വിമാനങ്ങള്‍ക്ക് പറക്കാനുള്ള അനുമതി നിഷേധിച്ചതോടെ ഇന്‍ഡിഗോയുടെയും ഗോ എയറിന്റെയും പല സര്‍വ്വീസുകളും മുടങ്ങി. പൊടുന്നനെയുണ്ടായ വിലക്കും ബദല്‍ സംവിധാനം ഒരുക്കാനാവാത്തതും മുംബൈ ഡെല്‍ഹി വിമാനത്താവളങ്ങളില്‍ നിരവധി യാത്രക്കാരെ വലച്ചു.


.യന്ത്രത്തകരാറിന്റെ ചരിത്രമുള്ള വിമാനങ്ങള്‍ക്ക് പറക്കാനുള്ള അനുമതി നിഷേധിച്ചുകൊണ്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് ലൈസന്‍സ് റദ്ദുചെയ്തത്.


അമ്പതോളം സര്‍വ്വീസുകളെ ബാധിച്ചതായി ഇന്‍ഡിഗോ അറിയിച്ചു,. നൂറോളം വിമാനസര്‍വ്വീസുകളെ ഇത് ബാധിക്കുമെന്നാണ് കണക്കു കൂട്ടുന്നത്. ആഭ്യന്തര വിമാനസര്‍വ്വീസുകളാണ് ഇവയിലേറേയും.


വിമാനം റദ്ദാക്കിയത് യാത്രക്കാരെ അറിയിക്കാതിരുന്നതിനാല്‍ പല അടിയന്തര ആവശ്യങ്ങള്‍ക്കും എത്തിയ യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങി. കണക്ഷന്‍ ഫ്‌ളൈറ്റുകളായതിനാല്‍ വിദേശത്ത് നിന്നും എത്തിയ പലരും പെട്ടുപോയി.


യന്ത്രത്തകരാറുകള്‍ താല്‍ക്കാലികമായി പരിഹരിച്ച് യാത്ര തുടരാനുള്ള കമ്പനികളുടെ ശ്രമം ഡിജിസിഎ ഇടപെട്ട് തടയുകയായിരുന്നു. എയര്‍ബസ് എ 320 എന്ന വിഭാഗത്തിലുള്ള വിമാനങ്ങള്‍ക്ക് അറ്റകുറ്റ പണികളും മറ്റും നിര്‍ദ്ദേശിച്ചുവെങ്കിലും വിമാന സര്‍വ്വീസുകളെ ബാധിക്കുമെന്നതിനാല്‍ കമ്പനികള്‍ ഇതിനു തയ്യാറാവാതെ ഇരിക്കുകയാ.യിരുന്നു.


ഡെല്‍ഹി, മുംബൈ എന്നിവയ്ക്ക് പുറമേ, ചെന്നൈ, കൊല്‍ക്കൊത്ത, ഹൈദരബാദ്, ബംഗലൂരു അമൃതസര്‍, ഗുവാഹത്തി പട്‌ന, എന്നിവടങ്ങളിലേയും സര്‍വ്വീസിനെ ബാധിച്ചിട്ടുണ്ട്.


 


 


 

Tags : Indigo 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ