General News

ചെങ്ങന്നൂരില്‍ ചിത്രം വ്യക്തമായി

Tue, Mar 13, 2018

Arabianewspaper 742
ചെങ്ങന്നൂരില്‍ ചിത്രം വ്യക്തമായി

ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പിന് യുഡിഎഫും എല്‍ഡിഎഫും സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ പോരാട്ടമുഖം വ്യക്തമായി. ബിജെപിയുടെ സ്ഥാനാര്‍്തഥി അഡ്വ, പിഎസ് ശ്രീധരന്‍ പിള്ളയാമെന്നത് തീരുമാനിച്ചുവെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ എത്തിയിട്ടില്ല.


യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ പിസിസി നിര്‍വ്വാഹക സമിതി അംഗം ഡി വിജയകുമാറും, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനുമാണെന്ന് പ്രഖ്യാപനം വന്നു.


ശക്തമായ ത്രികോണ മത്സരമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ നടന്നത്. വലിയ വോട്ടില്ലാതിരുന്ന ബിജെപി കഴിഞ്ഞ വട്ടം ശക്തമായ പോരാട്ടം കാഴ്ചവെച്ചിരുന്നു. ചെങ്ങന്നൂരില്‍ ആര്‍ക്കും വിജയം അവകാശപ്പെടാന്‍ കഴിയാത്ത സാഹചര്യവും ആരും ജയിക്കാവുന്ന നിലയുമാണുള്ളത്.


സിപിഎം നേതാവ് കെ കെ രാമചന്ദ്രന്‍ നായര്‍ വിജയിച്ച മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് വേണ്ടി വരുകയായിരുന്നു. രാമചന്ദ്രന്‍ നാചര്‍ 2016 ല്‍ നേടിയത്. 36.36 ശതമാനം വോട്ടുകളായിരുന്നു. യുഡിഎഫിന്റെ പി സി വിഷ്ണു നാഥ് 30.89 ശതമാനവും എന്‍ഡിഎയുടെ പി എസ് ശ്രീധരന്‍പിള്ള 29.36 ശതമാനവും വോട്ട് നേടി. പതിനായിരം വോട്ടുകളുടെ വ്യത്യാസമാണ് മൂന്നാം സ്ഥാനത്ത് എത്തിയ എന്‍ഡിഎയും വിജയിിച്ച എല്‍ഡിഎഫും തമ്മിലുള്ളത്.


യുഡിഎഫിന്റെ സീറ്റായാണ് ചെങ്ങന്നൂര്‍ അറിയപ്പെട്ടിരുന്നത്. പിസി വിഷ്ണുനാഥ് വിജയിച്ച മണ്ഡലം കൂടിയായിരുന്നു ഇത്. എന്നാല്‍, കഴിഞ്ഞ തവണ യുഡിഎഫിന്റെ അഴിമതിയും സോളാര്‍ കേസും നിര്‍ണായകമായപ്പോള്‍ കുറെ അധികം വോട്ടുകള്‍ എല്‍ഡിഎഫിനു ലഭിച്ചു. യുഡിഎഫിലെ നിര്‍ണായകമായ നായര്‍ വോട്ടുകള്‍ ബിജെപിക്കും പോയി. ഇങ്ങിനെ യുഡിഎഫ് വോട്ടുകളില്‍ വന്‍ വിള്ളലാണ് വീണത്.


ഇക്കുറി എല്‍എഡിഎഫിനെതിരെ സംസ്ഥാനത്ത് ജനവികാരം രൂക്ഷമായ അവസ്ഥയിലാണ്. സിപിഎം ജാതി സമവാക്യങ്ങള്‍ മറികടന്ന് സജി ചെറിയാനെ നിര്‍ത്താനും തന്റേടം കാണിച്ചു. പക്ഷേ, ഇത് വോട്ടെടുപ്പില്‍ ദോഷം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


2006 ല്‍ യുഡിഎഫിനോട് പരാജയപ്പെട്ടയാളാണ് സജി ചെറിയാന്‍,. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറിന് മണ്ഡലത്തില്‍ വ്യക്തമായ സ്വാധിനം ഉണ്ട്. അയ്യപ്പ സേവാ സംഘത്തിന്റെ നേതാവു കൂടിയായ വിജയകുമാര്‍ ബിജെപി വോട്ടുകള്‍ ഭിന്നിപ്പിക്കുമെന്നാണ് യുഡിഎഫ് കണക്കൂ കൂട്ടുന്നത്.


എന്നാല്‍, ത്രിപുരയുള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ബിജെപി വിജയിച്ചത് ചെങ്ങന്നൂരില്‍ ഒരു മാറ്റത്തിന് വഴിയൊരുക്കുമെന്ന് എന്‍ഡിഎയും പറയുന്നു. എന്നാല്‍, ബിഡിജെഎസ് എന്ന അവരുടെ സഖ്യ കക്ഷി ഇടഞ്ഞു നില്‍ക്കുന്നത് അടിയൊഴുക്കുകള്‍ക്കു വഴി വെച്ചാല്‍ ശ്രീധരന്‍ പിള്ളയുടെ വോട്ടു വിഹിതം പോലും കുറയുമെന്ന് വിലയിരുത്തുന്നവരുമുണ്ട്.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ