General News

മുരളീധരന്‍ മഹാരാഷ്ട്രയില്‍ പത്രിക നല്‍കി

Mon, Mar 12, 2018

Arabianewspaper 766
മുരളീധരന്‍ മഹാരാഷ്ട്രയില്‍ പത്രിക നല്‍കി

ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമായ വി മുരളീധരന്‍ മഹാരാഷ്ട്രയില്‍ നിന്നും രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.


മാര്‍ച്ച് 23 നാണ് തിരഞ്ഞെടുപ്പ് നടക്കുക. ഞായറാഴ്ച ബിജെപി പുറത്തുവിട്ട ലിസ്റ്റിലാണ് കേരളത്തില്‍ നിന്നും വി മുരളീധരന്റെ പേര് ഉള്‍പ്പെട്ടത്.


ഒമ്പത് സംസ്ഥാനങ്ങളിലായി 58 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ഇതിനായി 18 പേരടങ്ങിയവരുടെ ലിസ്റ്റാണ് ബിജെപി പുറത്തുവിട്ടത്.


18 ല്‍ എട്ടു പേരും യുപിയില്‍ നിന്നാണ്. വി മുരളീധരന്‍ മഹാരാഷ്ട്രയില്‍ നിന്നും മത്സരിക്കുമ്പോള്‍ മറ്റൊരു മലയാളിയും എന്‍ഡിഎ കേരള ഘടകത്തിന്റെ ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖര്‍ കര്‍ണാടകയില്‍ നിന്നുമാണ് മത്സരിക്കുക. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി നാരായണ റാണെ യും മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേകറും മഹാരാഷ്ട്രയില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കും,. ധനമന്ത്രി അരുണ്‍ ജെയ്റ്റിലി ഉത്തര്‍ പ്രദേശില്‍ നിന്നുമാണ് സഭയിലെത്തുക.


പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ മദ്ധ്യ പ്രദേശില്‍ നിന്നും നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ബീഹാറില്‍ നിന്നും മത്സരിക്കും.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ