General News

ബംഗ്ലാദേശ് യാത്രാവിമാനം കാഠ്മണ്ഡുവില്‍ തകര്‍ന്നുവീണു

Mon, Mar 12, 2018

Arabianewspaper 859
ബംഗ്ലാദേശ് യാത്രാവിമാനം കാഠ്മണ്ഡുവില്‍ തകര്‍ന്നുവീണു

ബംഗ്ലോദേശില്‍ നിന്നും നേപ്പാളിലെ കാഠ്മണ്ഡുവില്‍ എത്തിയ യാത്രാ വിമാനം ലാന്‍ഡു ചെയ്യുന്നതിനിടെ തകര്‍ന്നു വീണു. കാഠ്മണ്ഡു വിമാനത്താവളത്തിലെ റണ്‍വേയിലാണ് അപകടം. അമ്പതോളം പേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം.


ബിമാന്‍ എയര്‍ലൈന്‍സിന്റെ യാത്രാവിമാനമാണ് തകര്‍ന്നു വീണത്. യാത്രക്കാരും വിമാനജോലിക്കാരും മരിച്ചതായാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. തകര്‍ന്നു വീണ ഉടനെ വിമാനത്തില്‍ നിന്നും തീ ഉയര്‍ന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു.


ഇതോടെ ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. ഇറങ്ങുന്നതിനിടെ വിമാനം ഇളകിയിരുന്നു തുടര്‍ന്ന് ബാലന്‍സ് നഷ്ടപ്പെട്ട് തകര്‍ന്നു വീഴുകയായിരുന്നു.


റണ്‍വേയില്‍ നിന്നും മാറിയ വിമാനം സമീപമുള്ള ഫുട്‌ബോള്‍ ഗ്രൗണ്ടിലാണ് ഇടിച്ചിറങ്ങിയത്.


പ്രാദേശിക സമയം ഉച്ചകഴിഞ്ഞ 2.20 ന് ധാക്കയില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തിന് ലാന്‍ഡിംഗ് വരെ യാതൊരു കുഴപ്പവും ഇല്ലായിരുന്നു. എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് ഇറങ്ങാനുള്ള അനുമതി ലഭിച്ച ശേഷം ലാന്‍ഡു ചെയ്യുമ്പോഴാണ് അപകടമെന്നത് സാങ്കേതിക പിഴവോ മറ്റൊ ആകാം ദുരന്തത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക നിഗമനത്തില്‍ കരുതുന്നു.



Tags : Plane crash 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ