General News

പ്രതിപക്ഷ ബഹളം,പാര്‍ലമെന്റ് സ്തംഭനം തുടരുന്നു

Mon, Mar 12, 2018

Arabianewspaper 763
പ്രതിപക്ഷ ബഹളം, പാര്‍ലമെന്റ് സ്തംഭനം തുടരുന്നു

പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രതിപക്ഷ ബഹളം മൂലം സ്തംഭിക്കുന്നത് തുടരുന്നു. ബഡ്ജറ്റ് സമ്മേളനത്തിന്റെ രണ്ടാം പാദത്തിലും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം ബഹളം വെയ്ക്കുന്നത് തിങ്കളാഴ്ചയും തുടര്‍ന്നു.


വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിപക്ഷം സഭാ നടപടികള്‍ സ്തംഭിപ്പിച്ചത്. കഴിഞ്ഞയാഴ്ചയിലും സമാനമായ പ്രതിഷേധങ്ങള്‍ മൂലം സഭ പൂര്‍ണമായും സതംഭിച്ചിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ പ്രതിപക്ഷ കക്ഷികളുമായി സമവായ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.


എന്‍ഡിഎയുടെ ഭാഗമായ ടിഡിപി തങ്ങളുടെ മന്ത്രിമാരെ പിന്‍വലിച്ച ശേഷം ഇന്ന് സഭയില്‍ എത്തിയപ്പോള്‍ ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാനമെന്ന പദവി വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ഉയര്‍ത്തി.


ഇതേ ആവശ്യം ഉന്നയിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസും ശ്രദ്ധ ക്ഷേണിക്കല്‍ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിനിടെ. നീരവ് മോഡി വിഷയത്തില്‍ ചര്‍ച്ച വേണമെന്നും പ്രധാനമന്ത്രി മറുപടി പറയണമെന്നും ആവശ്യപ്പെട്ട് ഇന്നും ബഹളം വെച്ചു,. ഫ്രഞ്ച് പ്രസിഡന്റുമായി വാരണാസിയിലായതിനാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് സഭയില്‍ ഉണ്ടായിരുന്നില്ല.

Tags : Parliament 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ