General News

കുരങ്ങിണി മലയില്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടത് ഞെട്ടിക്കുന്ന രംഗങ്ങള്‍

Mon, Mar 12, 2018

Arabianewspaper 812
കുരങ്ങിണി മലയില്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടത് ഞെട്ടിക്കുന്ന രംഗങ്ങള്‍

നേതിയിലെ കാട്ടു തീയില്‍ പെട്ട് പലരും മരിച്ചത് യഥാസമയം ചികിത്സ ലഭിക്കാതെ. വൈകീട്ട് നാലുമണിയോടെ നടന്ന സംഭവം പുറം ലോകം അറിയുന്നത് മണിക്കൂറുകള്‍ കഴിഞ്ഞ്. സമീപമുള്ള തെയിലത്തേട്ടത്തിലെ തൊഴിലാളികളാണ് ഇവിടെ ആദ്യമെത്തിയത്. കാട്ടു തീ കണ്ട് എത്തിയവരാണ് നാല്‍പതോളം പേര്‍ അകപ്പെട്ടതായി കണ്ടെത്തിയത്.


മനുഷ്യ നിര്‍മിത ദുരന്തമായാണ് ഇതിനെ വനം വകുപ്പ് കാണുന്നത്. ട്രക്കിംഗ് നിരോധിച്ച സമയത്ത് അനുവാദമില്ലാതെയാണ് ട്രക്കിംഗ് ക്ലബ് ഇവിടെ  എത്തിയത്.


വേനല്‍ച്ചൂടില്‍ ഇവിടുത്തെ ഇഞ്ചപ്പുല്ല് ഉണങ്ങി നില്‍ക്കുന്നതിനാല്‍ ഒരു തരി തീ വീണാല്‍ അത് വന്‍ കാട്ടു തീയായി മാറുമായിരുന്നു. അഞ്ചടിയോളം ഉയരത്തില്‍ ഉണങ്ങി നില്‍ക്കുന്നതാണ് ഈ പുല്ലുകള്‍. വനത്തിലെ ടെക്കിംഗ് കര്‍ശനമായി നിരോധിച്ചതായി കൊളുക്കുമലയില്‍ എഴുതി വെച്ചിരുന്നു.


എന്നാല്‍, ഇവിടെ ചെക് പോസ്റ്റുകള്‍ ഇല്ലാത്തതാണ് ട്രക്കിംഗ് സംഘത്തെ തടയാന്‍ കഴിയാതിരുന്നത്. കൊളുക്കുമലയിലെ കാടുകള്‍ വന്യസുന്ദരമാണെങ്കിലും കാട്ടുമൃഗങ്ങളും ചെങ്കുത്തായ മലയിടുക്കുകളും അപകട സാധ്യത ഏറിയതാണ്. അപകടത്തില്‍ നിരവധി കുട്ടികളും ഉള്‍പ്പെട്ടത് ഗുരുതരമായ വീഴ്ചയാണ്. എട്ടോളം പേരുടെ കത്തിക്കരിഞ്ഞ മൃതദേഹമാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. പൊള്ളലേറ്റു അവശനിലയില്‍ സ്ത്രീകളും കുട്ടികളും കിടക്കുന്നതായാണ് തേയിലത്തോട്ടതിലെ തൊഴിലാളികള്‍ കണ്ടത്. എന്നാല്‍, മണിക്കൂറുകള്‍ കഴിഞ്ഞാണ് ഇവരെ ആശുപത്രിയിലെത്തിക്കാനായത്.


മുഖ്യമന്ത്രി പളനി സ്വാമിയുടെ ആവശ്യപ്രകാരം കോയമ്പത്തൂരിലെ വ്യോമസേന ആസ്ഥാനത്തു നിന്നും ഹെലികോപ്ടറുകള്‍ എത്തിക്കുകയാണ് ഉണ്ടായത്. ഒരു രാത്രി മുഴുവന്‍ കാട്ടില്‍ പൊള്ളലേറ്റു കിടന്നവരെയാണ് സൈന്യം രക്ഷപ്പെടുത്തിയത്. കാട്ടു തീ ഹെലികോപ്ടറില്‍ വെള്ളം വര്‍ഷിച്ച് അണയ്ക്കുന്നതിനുള്ള ശ്രമവും തുടരുകയാണ്.


പൊള്ളലേറ്റ് ഗുരുതരമായ അവസ്ഥയിലുള്ള രണ്ട് കുട്ടികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ശരിരമാസകലം പൊള്ളലേറ്റ നിലയിലാണ് ഇവര്‍.


വനത്തില്‍ പലയിടങ്ങളിലും കാട്ടുതി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇക്കാരണത്താല്‍ തന്നെ ട്രക്കിംഗ് അപകടരമായിരുന്നു. ഇതൊന്നും അന്വേഷിക്കാതെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന മുപ്പതോളം പേര്‍ സംഘത്തിലെത്തിയത് ഇതിലും വലിയ വീഴ്ചയാണൈന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.


യാത്രാ സംഘത്തിലെ ഒരാള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ സിഗററ്റു കുറ്റിയില്‍നിന്നാണ് തീപടര്‍ന്നതെന്ന് പറയപ്പെടുന്നു. തീപടര്‍ന്നപ്പോള്‍ പലരും പുല്‍മേടുകളിലേക്ക് ഓടിക്കയറിയത് അപകടത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു. കാടിന് തീപിടിച്ചതോടെ കനത്ത ചൂട് ഉണ്ടായി. ഇതിനെ തുടര്‍ന്ന്‌സ്ത്രീകളില്‍ ചിലര്‍ ബോധരഹിതരായി നിലത്തു വീണു. തീ കണ്ട് നിന്ന പലരും ഇതിനുള്ളില്‍പ്പെട്ടു. തീ പടര്‍ന്ന ഉടനെ ഓടിയ ഒരു വിഭാഗമാണ് രക്ഷപ്പെട്ടത്.


Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ