General News

ഗജവീരന് പൂരപ്രേമികളുടെ അന്ത്യോപചാരം

Sun, Mar 11, 2018

Arabianewspaper 682
ഗജവീരന് പൂരപ്രേമികളുടെ അന്ത്യോപചാരം

തൃശൂര്‍ പൂരത്തിന് കഴി്ഞ്ഞ പതിനഞ്ച് വര്‍ഷമായി തിരുവമ്പാടിക്കാരുടെ തിടമ്പേറ്റുന്ന ശിവസുന്ദര്‍ എന്ന ഗജരാജന് യാത്രാമോഴി. ഞായറാഴ്ച പുലര്‍ച്ചെ മൂന്നിനാണ് ശിവസുന്ദര്‍ ചരിഞ്ഞത്.


എരണ്ടക്കെട്ട് എന്ന രോഗം മൂലം കഴിഞ്ഞ രണ്ടു മാസമായി ചികിത്സയിലായിരുന്നു 48 വയസുള്ള ഈ കൊമ്പന്‍. പൂക്കോട് ശിവന്‍ എന്ന ആനയെ 2003 ലാണ് തിരുവമ്പാടിയില്‍ നടയ്ക്കിരത്തിയത്.


തിരുവമ്പാടി ദേവസ്വത്തിന്റെ അഭിമാനമായ ശിവസുന്ദറിനെ ആറാട്ടുപുഴ, നെന്‍മാറ വല്ലങ്ങി വേല, ഉത്രാളിക്കാവ് ഇരിങ്ങാലക്കുട കൂടല്‍ മാണിക്യം തുടങ്ങി വിവിധ ക്ഷേത്രങ്ങളില്‍ തിടമ്പേറ്റാന്‍ കൊണ്ടുപോകുമായിരുന്നു.


സഹ്യന്റെ മകനായ, അഴക് അളവൊത്ത മലയാളിത്തമുള്ള ആനയെന്ന നിലയിലാണ് ശിവസുന്ദര്‍ അറിയപ്പെടുന്നത്. അഴകിന്റെ തമ്പുരാന്‍ എന്ന പേരില്‍് ശിവസുന്ദറിനെ കുറിച്ച് ഡോക്യുമെന്റി പോലും ഒരുങ്ങിയിരുന്നു. നിരവധി ഗജമേളകളില്‍ ഗജരാജപ്പട്ടം ലഭിച്ചിട്ടുണ്ട്..


നിരവധി ആന പ്രേമികള്‍ എത്തി ശിവസുന്ദറിന് അന്ത്യോപചാരം അര്‍പ്പിച്ചു,. വൈകീട്ട് കോടനാട് എത്തിച്ച് സംസ്‌കാരം നടത്തി.


 

Tags : Tusker 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ