General News

വീണ്ടും കൊടുങ്കാറ്റ് ഭീതി; കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

Sun, Mar 11, 2018

Arabianewspaper 380
വീണ്ടും കൊടുങ്കാറ്റ് ഭീതി; കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

കേരള, തമിഴ്‌നാട് തീരങ്ങളില്‍ ഓഖിക്ക് സമാനമായ കൊടുങ്കാറ്റ് വീശുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ശ്രീലങ്കയ്ക്കും ഇന്ത്യക്കുമിടയില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം കൊടുങ്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നും ഇതിന്റെ നീക്കം നിരീക്ഷിച്ചു വരികയാണെന്നും കാലാവസ്ഥ കേന്ദ്രം അറിയിക്കുന്നു.


ഓഖി ചുഴലിക്കാറ്റിന്റെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കുറി ഈ മുന്നറിയിപ്പിനെ സര്‍ക്കാരുകള്‍ ഗൗരവമായി കാണുമെന്നാണ് സൂചനകള്‍,.


തിരുവനന്തപുരം കൊല്ലം തീരമേഖലകളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ് ഉണ്ട്. കന്യാകുമാരിയില്‍ നിന്നും പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുന്ന ന്യുനമര്‍ദ്ദം അടുത്ത 36 മണി്ക്കൂറിനുള്ളില്‍ കൊടുങ്കാറ്റായി മാറും. നിലവില്‍ അമ്പതു കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റ് തീരത്തോട് അടുക്കുമ്പോള്‍ വേഗത വര്‍ദ്ധിക്കും.


മുന്‍കരുതലുകളെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും ചീഫ് സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓപീസ് ഇത് ജില്ലാ കളക്ടര്‍ക്കും മറ്റ് പ്രാദേശിക ഭരണ കൂടങ്ങള്‍ക്കും കൈമാറി.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ