General News

അഗര്‍ത്തല വിമാനത്താവളത്തിന് മഹാരാജാവിന്റെ പേര് നല്‍കി, നന്ദി അറിയിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ്

Sun, Mar 11, 2018

Arabianewspaper 372
അഗര്‍ത്തല വിമാനത്താവളത്തിന് മഹാരാജാവിന്റെ പേര് നല്‍കി, നന്ദി അറിയിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ്

ത്രിപുരയിലെ ആദ്യ ബിജെപി സര്‍ക്കാരിന്റെ ആദ്യ ക്യാബിനറ്റ് യോഗത്തിലെ ആദ്യ തീരുമാനത്തിന് കോണ്‍ഗ്രസ് പ്രസിഡന്റിന്റെ പിന്തുണയും നന്ദിയും. തലസ്ഥാനമായ അഗര്‍ത്തലയിലെ വിമാനത്താവളത്തിന് 800 വര്‍ഷം ഈ പ്രദേശം ഭരിച്ച രാജകുടുംബത്തിലെ അവസാന ചക്രവര്‍ത്തിയുടെ പേര് നല്‍കുന്നതായിരുന്നു ആദ്യ തീരുമാനം.


രാഷ്ട്രീയമായി ഇതിന് വലിയ പ്രാധാന്യമാണ് കല്‍പ്പിക്കുന്നത്. മൂന്നു പതിറ്റാണ്ട് ഭരിച്ച ഇടതു സര്‍ക്കാര്‍ രാജഭരണത്തിന്റെ അവശിഷ്ടങ്ങളും പ്രതീകങ്ങളും സംസ്ഥാനത്ത് അവശേഷിപ്പിച്ചിരുന്നില്ല. എന്നാല്‍, ത്രിപുരയിലെ ഗിരിവര്‍ഗവും തദ്ദേശീയരും ഏറെ ആദരിക്കുന്നതാണ് മാണിക്യ രാജവംശം.


മഹാരാജ ബീര്‍ ബിക്രം കിഷോര്‍ ദേബ് ബര്‍മന്‍ മാണിക്യ ബഹാദൂര്‍ എന്നാണ് അവസാന രാജവിന്റെ പേര്. ഈ പേരാണ് ത്രിപുര വിമാനത്താവളത്തിന് ബിപ്ലബ് ദേബിന്റെ സര്‍ക്കാര്‍ നല്‍കിയത്.


ത്രിപുരയിലെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ പ്രദ്യുത് കിഷോര്‍ മാണിക്യ സര്‍ക്കാരിന്റെ ഈ നീക്കത്തെ സ്വാഗതം ചെയ്തു. കാരണം ഈ രാജവംശത്തിലെ പിന്തുടര്‍ച്ചക്കാരനാണ് നാല്‍പതു കാരനായ പ്രദ്യുത്. തന്റെ മുത്തച്ഛന്റെ പേര് വിമാനത്താവളത്തിന് നല്‍കിയത് അഭിമാനകരമായ നിമിഷമാണെന്ന് പ്രദ്യുത് പറഞ്ഞു.


തങ്ങളുടെ രാജകുടുംബത്തിന്റെ ദീര്‍ഘ നാളായുള്ള ആവശ്യമായിരുന്നു ഇതെന്നും ബിപ്ലബ് ദേബിന് തന്റേയും കുടുംബത്തിന്റേയും നന്ദി അറിയിക്കുന്നതായും പ്രദ്യുത് പറഞ്ഞു.


രാജസ്ഥാന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവും ഗ്വാളിയര്‍ രാജകുടുംബാംഗവുമായ വസുന്ധര രാജെ സിന്ധ്യ തന്റെ ഉജയന്ത കൊട്ടാരത്തില്‍ വിരുന്നെത്തിയതും കോണ്‍ഗ്രസ് പ്രസിഡന്റിന് ഇരട്ടി മരുധരമായി. വര്‍ഷങ്ങള്‍്ക്കു ശേഷമാണ് തന്റെ അമ്മായി വിരുന്നെത്തിയതെന്ന് പ്ദ്യുത് ട്വിറ്ററില്‍ കുറിിച്ചു. വിരുദ്ധ രാഷ്ട്രീയ ചേരികളിലാണെങ്കിലും കുടംബ ബന്ധങ്ങള്‍ നിലനില്‍ക്കുന്നത് അത്യാന്താപേക്ഷിതമാണ്. പ്രദ്യുത് പറയുന്നു.


ത്രിപുരയുടെ സ്വത്ത്വം നശിപ്പിച്ചു കളഞ്ഞത് ഇടതു സര്‍ക്കാരിന്റെ ദുര്‍ഭരണമാണെന്ന് പ്രദ്യുത് പറയുന്നു. ബിജെപിയേക്കാള്‍ ശത്രുത തങ്ങള്‍ക്ക് സിപിഎമ്മുമായാണ്. സിപിഎമ്മിന്റെ പാരമ്പര്യ നിഷേധമാണ് അവരെ പരാജയത്തില്‍ എത്തിച്ചത്. നൂറ്റാണ്ടുകള്‍ ഭരിച്ച രാജവംശത്തേയും അവരുടെ പിന്തുടര്‍ച്ചക്കാരേയും അവഹേളിക്കുകയായിരുന്നു ഇടത് സര്‍ക്കാര്‍.


്രഗിരിവര്‍ഗരാജവംശമാണ് തങ്ങളുടേത്. അഗര്‍ത്തലയില്‍ വിമാനത്താവളം നിര്‍മിച്ചത്. ബിര്‍ ബിക്രം കിഷോറാണ്. ആധുനിക ത്രിപുരയുടെ ശില്പിയാണ് അദ്ദേഹം. 1949 ല്‍ ഇന്ത്യന്‍ യൂണിയനില്‍ ചേരും വരെ തങ്ങളുടെ ഭരണമായിരുന്നു. ഇടതു സര്‍ക്കാര്‍ വരുന്നതിനു മുമ്പേ ഭൂപരിഷ്‌കരണം നടപ്പിലാക്കിയയാളാണ് ബീര്‍ ബിക്രം.


ബിജെപിയുടെ പ്രകടന പത്രികയിലെ ആദ്യ ഇനമായിരുന്നു ബീര്‍ ബിക്രമിന്റെ പേര് വിമാനത്താവളത്തിന് നല്‍കുക എന്നത്. കോണ്‍ഗ്രസ് പ്രകടന പത്രികയിലും ഇത് ഉണ്ടായിരുന്നു. മുഖ്യമന്ത്രി പദം ഏറ്റെടുത്ത ശേഷം തന്നെ സന്ദര്‍ശിച്ച ബിപ്ലവ് ദേബ് ഈ ഉറപ്പു നല്‍കിയിരുന്നു. ആദ്യ ക്യാബിനറ്റ് യോഗത്തില്‍ ഈ തീരുമാനം എടുത്തതിനെ താന്‍ അഭിനന്ദിക്കുന്നു. പിസിസി പ്രസിഡന്റ് പറഞ്ഞു.


2013 ല്‍ ബിജെപി എന്തായിരുന്നോ അതാണ് തങ്ങള്‍ ഇപ്പോള്‍ ത്രിപുര.യിലെന്ന് പ്രദ്യത് പറയുന്നു. 1,7 ശതമാനം വോട്ടുകള്‍ മാത്രമാണ് ഇക്കുറി തങ്ങള്‍ക്ക് ലഭിച്ചത്. എന്നാല്‍, പാര്‍ട്ടിയെ പുനസംഘടപ്പിക്കുമെന്നും ക്രിയാത്മക പ്രതിപക്ഷമായി തങ്ങള്‍ നില കൊള്ളുമെന്നും പ്രദ്യുത് പറയുന്നു.


മുഖ്യമന്ത്രി ഏറ്റുമുട്ടലിന്റെ വക്താവല്ലെന്നത് ആശ്വാസം നല്‍കുന്നു. അണികളിലേക്ക് ഈ സന്ദേശം എത്തിയാല്‍ ത്രിപുരയില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തുല്യപരിഗണന ലഭിക്കും, ബിജെപി സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടും. അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ ശക്തിയായി മാറുമെന്നും പ്രദ്യുത് പറഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പ് താനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ ബിജെപി ക്ഷണിച്ചിരുന്നു. തനിക്ക് വാഗ്ദാനം നല്‍കിയത് രാജ്യസഭാ സീറ്റായിരുന്നു. എന്നാല്‍, അടിയുറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനായി നില്‍ക്കാനാണ് താന്‍ താല്‍പര്യപ്പെട്ടതെന്നും പ്രദ്യുത് പറയുന്നു.


 

Tags : Tripura 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ