General News

1600 കോടി ഡോളറിന്റെ കരാര്‍ ഫ്രാന്‍സുമായി ഒപ്പുവെച്ചു

Sat, Mar 10, 2018

Arabianewspaper 416
1600 കോടി ഡോളറിന്റെ കരാര്‍ ഫ്രാന്‍സുമായി ഒപ്പുവെച്ചു

ഫ്രാന്‍സുമായി 1600 കോടി യുഎസ് ഡോളറിന്റെ വ്യവസായ കരാര്‍ ഒപ്പുവെച്ചതായി ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയം. ഇന്ത്യ സന്ദര്‍ശിക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കരാറുകളില്‍ ഒപ്പു വെച്ചു.


വെള്ളിയാഴ്ച രാത്രി ഡെല്‍ഹിയില്‍ എത്തിയ ഇമ്മാനുവല്‍ മക്രോണിനെ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിമാന്തതാവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ചു. സ്വതസിദ്ധമായ ആലിംഗനത്തിലൂടെയാണ് സ്വാഗതവും പറഞ്ഞത്.


ഇന്ത്യയെ തങ്ങളുടെ ഏറ്റവും മികച്ച പങ്കാളിയായി കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് മാക്രോണ്‍ പറഞ്ഞു, സുരക്ഷ, ഊര്‍ജ്ജം എന്നീ മേഖലകളല്‍സ ഇന്ത്യയുമായി കരാറുകള്‍ ഒപ്പിടുമെന്നും മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ മാക്രോണ്‍ പറഞ്ഞു.


യൂറോപ്പിന്റെ പ്രവവേശന കവാടമാണ് ഫ്രാന്‍സ്, യൂറോപ്പിലെ ഇന്ത്യയുടെ ഏറ്റവും മികച്ച പങ്കാളിയായി ഫ്രാന്‍സ് മാറും.


ഇന്നു രാവിലെ മാക്രോണിന് രാഷ്ട്രപതി ഭവനില്‍ ഔദ്യോഗിക സ്വീകരണം നല്‍കി. ഇന്ത്യന്‍ മഹാസുമുദ്രത്തില്‍ സൈനിക സഹകരണത്തിനും ഫ്രാന്‍സ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു.


കഴിഞ്ഞ വര്ഷം പാരിസ് സന്ദര്‍ശിച്ചപ്പോള്‍ മോഡിയുമായി സൗഹൃദം ആരംഭിച്ചതും ഇപ്പോള്‍ അത് ഊട്ടിയുറപ്പിക്കുന്നതായും മാക്രോണ്‍ പറഞ്ഞു, പ്രോട്ടോക്കോള്‍ ലംഘിച്ചാണ് പ്രധാനമന്ത്രി വിമാനത്താവളത്തില്‍ എത്തി ഫ്രഞ്ച് പ്രസിഡന്റിനെ സീകരിച്ചത്.


ഭാര്യ ബ്രിജിറ്റയുമായാണ് 40 കാരനായ മാക്രോണ്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിന് എത്തിയിരിക്കുന്നത്. ആഗ്രയിലെ താജ് മഹലും ഇരുവരും സന്ദര്‍ശിക്കുന്നുണ്ട്.


Tags : india  France 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ