General News

വികസന മുരടിപ്പ് - ലൈറ്റ് മേട്രോയ്ക്കായി യുഡിഎഫ് പ്രക്ഷോഭം

Sat, Mar 10, 2018

Arabianewspaper 357
വികസന മുരടിപ്പ് - ലൈറ്റ് മേട്രോയ്ക്കായി യുഡിഎഫ് പ്രക്ഷോഭം

മെട്രോ മാന്‍ ശ്രീധരനെ എല്‍ഡിഎഫ് അപമാനിച്ച് ഇറക്കി വിട്ടു എന്നും സംസ്ഥാനത്ത് വികസന മുരടിപ്പാണെന്നും ആരോപിച്ച് യുഡിഎഫ് പ്രക്ഷോഭത്തിലേക്ക്. കോഴിക്കോട് , തിരുവനന്തപുരം എന്നിവടങ്ങളില്‍ ലൈറ്റ് മെട്രോ പദ്ധത പ്രഖ്യാപിച്ചത് നടപ്പിലാകാത്തതാണ് വിഷയമായിരിക്കുന്നത്.


കോഴിക്കോട് നടന്ന .യുഡിഎഫ് യോഗത്തിലാണ് സമര പരിപാടികള്‍ ആസൂത്രണം ചെയ്തത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടം മുസ്ലീം ലീഗ് നേതാവ് എം കെ മുനിര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.


ഇടതു സര്‍ക്കാരിന്റെ അക്രമത്തിനും വികസന മുരടിപ്പിനുമെതിരെ സംസ്ഥാന വ്യാപകമായി സമരം നടത്താനാണ് നീക്കം.


ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നതിന് കാരണം മുഖ്യമന്ത്രിയുടെ നിലപാടുകളാണെന്നും സര്‍ക്കാര്‍ അലംഭാവമാണ് പദ്ധതിയോട് കാണിക്കുന്നതെന്നും ഡെല്‍ഹി മെട്രോ കോര്‍പറേഷന്‍ മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ ആരോപിച്ചു,


എന്നാല്‍, ഡിഎംആര്‍സി ഇല്ലെങ്കിലും പദ്ധതി നടക്കുമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. എന്നാല്‍, രാജ്യത്ത് ഈ സാങ്കേതിക വിദ്യ അറിയാവുന്നവര്‍ ഡിഎംആര്‍സി മാത്രമാണെന്നും വിദേശ സ്വകാര്യ കമ്പനികളെ ഏല്‍പ്പിച്ചാല്‍ പദ്ധതി ചെ.ലവു കൂടുമെന്നും ഇത് അഴിമതിക്ക് വഴിമരുന്നിടുമെന്നും യുഡിഎഫ് ആരോപിച്ചു.


 

Tags : Light Metro 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ