General News

സത്യപ്രതിജ്ഞ ചടങ്ങില്‍ മോഡി അദ്വാനിയെ അവഗണിച്ചു?

Sat, Mar 10, 2018

Arabianewspaper 409
സത്യപ്രതിജ്ഞ ചടങ്ങില്‍ മോഡി അദ്വാനിയെ അവഗണിച്ചു?

ത്രിപുരയില്‍ ബിജെപി സര്‍ക്കാരിന്റെ സത്യ പ്രതിജ്ഞ ചടങ്ങില്‍ മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനിയേയും മുരളി മനോഹര്‍ ജോഷിയേയും മുന്‍ നിരയില്‍ ഇരുത്തി ആദരിച്ചുവെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോഡി അദ്വാനിയെ അവഗണിച്ചതായി ആരോപണം.


രാഷ്ട്രീയ ഗുരുവിന് ഗുരുദക്ഷിണ എന്ന പേരില്‍ ചില കേന്ദ്രങ്ങളാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നത്. സത്യ പ്രതിജ്ഞ ചടങ്ങിനെത്തുന്ന മോഡി എല്ലാവരേയും കൈകൂപ്പി അഭിവാദ്യം ചെയ്യുന്നുണ്ടെങ്കിലും കൈകൂപ്പി നിന്ന അദ്വാനിയെ അവഗണിച്ച് മുന്നോട്ട് പോകുന്നതാണ് വീഡിയോ ദൃശ്യങ്ങളില്‍


വേദിയിലേക്ക് മോഡി കടന്നു വരുമ്പോള്‍ ബിജെപി പ്രസിഡന്റ് അമിത് ഷാ, കേന്ദ്ര മന്ത്രി രാജ് നാഥ് സിംഗി എന്നിവരുടെ മുന്നിലൂടെ കൈകൂപ്പി എത്തിയ മോഡി എല്‍ കെ അദ്വാനി, എഴുന്നേറ്റ് കൈകൂപ്പിയെങ്കിയെങ്കിലും അവഗണിച്ച് തൊട്ടടുത്ത് ഇരുത്തിയ മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ അടുത്തെത്തി കുശലാന്വേഷണം നടത്തി.



തുടര്‍ന്ന് മുതിര്‍ന്ന നേതാവായ മുരളി മനോഹര്‍ ജോഷിയെ കൈകൂപ്പുന്നതും മറ്റും വീഡിയോയില്‍ ഉണ്ട്.


പിന്നീട് ചടങ്ങ് കഴിഞ്ഞ ശേഷം കൈപിടിച്ച് മണിക് സര്‍ക്കാരിനെ വേദിക്ക് പുറത്തേക്ക് ആനയിക്കുന്നതും വീഡിയോയില്‍ ഉണ്ട്. ഈ സമയം കൈൂപ്പിയ മോഡിയെ അദ്വാനി പ്രത്യഭിവാദ്യം ചെയ്യുന്നത് മറ്റൊരു വീഡിയോയിലും ഉണ്ട്.


മണിക് സര്‍ക്കാരിനെ സിപിഎം ഓഫീസിലെത്തിയാണ് ബിജെപി നേതാക്കള്‍ സത്യ പ്രതിജ്ഞയ്ക്ക് ക്ഷണിച്ചത്. ചടങ്ങിനെത്തിയ മണിക് സര്‍ക്കാരിന് വേദിയില്‍ മുന്‍ നിരയില്‍ ഇരിപ്പടം ഒരുക്കുയും ചെയ്തു.


തിരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കു ശേഷം സംസ്ഥാനത്ത് നടന്ന ആക്രമണ സംഭവങ്ങള്‍ക്കിടയിലാണ് ഡാമേജ് കണ്‍ട്രോളായി ബിജെപിയുടെ ഈ സൗഹൃദനിലപാടെന്ന് വിലയിരുത്തപ്പെടുന്നു.



Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ