General News

കാര്‍ഷിക കടം എഴുതി തള്ളണമെന്നാവശ്യപ്പെട്ട് കര്‍ഷകമാര്‍ച്ച്

Sat, Mar 10, 2018

Arabianewspaper 480
കാര്‍ഷിക കടം എഴുതി തള്ളണമെന്നാവശ്യപ്പെട്ട് കര്‍ഷകമാര്‍ച്ച്

കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയില്‍ കര്‍ഷക മാര്‍ച്ച് പുരോഗമിക്കുന്നു. മുപ്പതിനായിരത്തോളം വരുന്ന കര്‍ഷകരാണ് മുംബൈയിലേക്ക് മാര്‍ച്ച് നടത്തുന്നത്. നാസികില്‍ നിന്നും മുബൈയിലേക്കാണ് മാര്‍ച്ച്. സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരായാണ് മാര്‍ച്ച് നടത്തുന്നത്.


ഥാനെയിലെത്തിയ മാര്‍ച്ചില്‍ ആയിരങ്ങളാണ് അണിചേരുന്നത്. മഹാരാഷ്ട്ര നിയമസഭാ മന്ദിരം വളയുകയാണ് മാര്‍ച്ചിന്റെ ലക്ഷ്യം,. തിങ്കളാഴ്ച രാവിലെ മാര്‍ച്ച് മുംബൈയിലെത്തും. 180 കിലോമീറ്റര്‍ പിന്നിട്ടാണ് മാര്‍ച്ച് മുംബൈയിലെത്തുന്നത്. അരലക്ഷം പേര്‍ മുംബൈയിലെത്തുമെന്നാണ് കരുതുന്നത്.


എന്നാല്‍, മാര്‍ച്ച് മുംബൈ നഗരത്തില്‍ പ്രവേശിക്കുന്നത് തടയുമെന്ന് പോലീസ് പറഞ്ഞു, ആസാദ് മൈദാനിലേക്ക് ഇവരെ മാറ്റും. കിസാന്‍ സഭയാണ് മാര്‍ച്ചിന് നേതൃത്വം നല്‍കുന്നത്. വികസനത്തിന്റെ പേരില്‍ കര്‍ഷക ഭൂമി ബലം പ്രയോഗിച്ച് ഏറ്റെടുക്കുന്നതിനെതിരെയും മതിയായ നഷ്ടപരിഹാരം നല്‍കാത്തതിനെയും ഇവര്‍ വിമര്‍ശിക്കുന്നു.


നഷ്ടപരിഹാരം ലഭിക്കാത്തിനാല്‍ പ്രതിഷേധിച്ച 90 കാരന്‍ കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിനുമുന്നില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ