General News

കൊലപാതക ശ്രമത്തിനും ബലാല്‍സംഗത്തിനും ഷമിക്കെതിരെ കേസ്

Sat, Mar 10, 2018

Arabianewspaper 502
കൊലപാതക ശ്രമത്തിനും ബലാല്‍സംഗത്തിനും ഷമിക്കെതിരെ കേസ്

ക്രിക്കറ്റ് താരം മുഹമദ് ഷമിക്കെതിരെ കൊലപാതക ശ്രമത്തിനും, ബലാല്‍സംഗത്തിനും, ഗാര്‍ഹിക പീഡനത്തിനുമെതിരെ ജാമ്യം കിട്ടാത്ത വകുപ്പുകള്‍ ഉപയോഗിച്ച് കൊല്‍കൊത്ത പോലീസ് കേസ് എടുത്തു.


തന്റെ ഭര്‍ത്താവ് പീഡിപ്പിക്കുന്നുവെന്നും പരസ്ത്രീകളുമായി ബന്ധം പുലര്‍ത്തുന്നുവെന്നും പരാതിയില്‍ പറയുന്നു. അന്വേഷണത്തിനായി ഹാദരാകാന്‍ ഷമിക്ക് നോട്ടീസ് അയച്ചതായി പോലീസ് പറഞ്ഞു.


ഷമിയുടെ മാതാവ് അന്‍ജുമാന്‍ ബീഗം, സഹോദരി സബ്രീന സഹോദരന്‍ ഹസീബ് അഹമദ് ഇദ്ദേഹത്തിന്റെ ഭാര്യ ഷമ എന്നിവര്‍ക്കെതിരേയും കേസ് എടുത്തിട്ടുണ്ട്.


കൊല്‍ക്കൊത്ത പൊലീസ് സിഐഡി വിഭാഗം അന്വേഷണം ആരംഭിച്ചതായ.ി കമ്മീഷണര്‍ പ്രവീണ്‍ ത്രിപാഠി അറിയിച്ചു,.


ഭാര്യയുടെ പരാതിയായതിനാല്‍ ഉടനടി അറസ്റ്റ് ഉണ്ടാവില്ലെന്നും സമൂഹത്തില്‍ അറിയപ്പെടുന്ന ആളായതിനാല്‍ മാനനഷ്ടമുള്‍പ്പെടയുള്ള കേസുകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും ഇതിനാല്‍ വിശദമായ അന്വേഷണം അനിവാര്യമാണെന്നും പോലീസ് പറയുന്നു.


മുഹമദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലുടെയാണ് വെളിപ്പെടുത്തലുകളുമായി രംഗത്ത് എത്തിയത്. എന്നാല്‍, തന്നെ തകര്‍ക്കാനുള്ള ചിലരുടെ പദ്ധതിയില്‍ ഭാര്യ പെട്ടുപോയതാണെന്നാണ് ഷമിയുടെ വാദം. തനിക്കെതിരെ പരാതി ഉണ്ടെങ്കില്‍ പോലീിസില്‍ സമീപിക്കേണ്ടതിനു പകരം സോഷ്യല്‍ മീഡിയ തിരഞ്ഞെടുത്തത് തന്റെ ക്രിക്കറ്റ് ജീവിതം തകര്‍ക്കുക മാത്രമാണെന്ന് ഷമി വാദിക്കുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ