General News

പാര്‍ട്ടി പറഞ്ഞാല്‍ റായ് ബറേലിയില്‍ നിന്നും വീണ്ടും മത്സരിക്കും -സോണിയ

Sat, Mar 10, 2018

Arabianewspaper 491
പാര്‍ട്ടി പറഞ്ഞാല്‍ റായ് ബറേലിയില്‍ നിന്നും വീണ്ടും മത്സരിക്കും -സോണിയ

കോണ്‍ഗ്രസ് അദ്ധ്യക്ഷ പദവി ഒഴിഞ്ഞെങ്കിലും സജീവ രാഷ്ട്രീയം താന്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് സോണിയ ഗാന്ധി. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ റായ് ബറേലിയില്‍ നിന്ന് 2019 ലോക്‌സഭയിലേക്ക് മത്സരിക്കും. മുംബൈയില്‍ നടന്ന ഇന്ത്യാ ടുഡെ കോണ്‍ക്ലേവിലാണ് സോണിയ മനസു തുറന്നത്.


കോണ്‍ഗ്രസിനെ മകന്‍ രാഹുല്‍ നയിക്കുന്നുണ്ട്. രാഹുലിന് തന്റെ ഉപദേശം ആവഷ്യമില്ല. മകള്‍ പ്രിയങ്ക രാഷ്ട്രീയത്തില്‍ ഇറങ്ങുമോ എന്നത് മകള്‍ തന്നെ തീരുമാനിക്കേണ്ട വിഷയമാണ്.


2004 ല്‍ പ്രധാനമന്ത്രി പദം ഏറ്റെടുക്കാതിരുന്നത് സ്വന്തം പരിമിതികള്‍ അറിയാമായിരുന്നതു കൊണ്ടും തന്നേക്കാള്‍ കഴിവുള്ളയാള്‍ മന്‍മോഹന്‍ സിംഗാണെന്ന് തിരിച്ചറിഞ്ഞതു കൊണ്ടാണെന്നും സോണിയ പറഞ്ഞു,.


കേന്ദ്രത്തിലെ ബിജെപി ഭരണം ജനങ്ങള്‍ മടുത്തു. ഇന്ത്യ തിളങ്ങുന്നു എന്ന പോലെ അച്ഛാദിന്‍ ബിജെപിക്ക് തിരിച്ചടിയാകും. ബിജെപിയുടെ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി പാര്‍ലമെന്ററി ജനാധിപത്യത്തിന് വില കല്‍പ്പിച്ചിരുന്നു. ജനാധിപത്യത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ക്ക് സ്ഥാനമുണ്ട്,. ഒരാള്‍ മാത്രം പറയുന്ന കാര്യങ്ങള്‍ ശരിയാണെന്ന് കരുതരുത്.


നടപ്പിലാകാത്ത കാര്യങ്ങള്‍ പറഞ്ഞ് കോണ്‍ഗ്രസ് ജനങ്ങളെ പറ്റിക്കില്ലെന്നും സോണിയ പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ