General News

പോപ്പുലര്‍ ഫ്രണ്ടിന് നന്ദി, ഇപ്പോള്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നു- ഹാദിയ

Sat, Mar 10, 2018

Arabianewspaper 480
പോപ്പുലര്‍ ഫ്രണ്ടിന് നന്ദി, ഇപ്പോള്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നു- ഹാദിയ

തങ്ങളുടെ വിവാഹം സുപ്രീം കോടതി ശരിവെച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും തനിക്ക് ഇപ്പോള്‍ സ്വാതന്ത്ര്യം അനുഭവിക്കാനായെന്നും ഹാദിയ. കോയമ്പത്തൂരില്‍ ഹൗസ് സര്‍ജന്‍സിക്ക് പഠിക്കുകയായിരുന്ന ഹാദിയ ഭര്‍ത്താവ് ഷെഫിന്‍ ജഹാനുമൊത്ത് കോഴിക്കോട് എത്തി.


പോപ്പുലര്‍ ഫ്രണ്ട് ഓഫീസിലെത്തി നേതാക്കളോട് നന്ദി അറിയിച്ചു. ഭരണഘടന നല്‍കുന്ന മൗലികാവകാശം സുപ്രീം കോടതി ശരിവെച്ചു, ഇഷ്ടമുള്ള മതം സ്വീകരിക്കാനും ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാനുമുള്ള സ്വാതന്ത്ര്യം തനിക്ക് ലഭിച്ചതിന് നന്ദിയുണ്ട്.


മതം മാറാന്‍ തീരുമാനിച്ചപ്പോള്‍ അതേ മതത്തില്‍പ്പെട്ട സംഘടനകള്‍ പോലും സഹായിച്ചില്ല. പോപ്പുലര്‍ ഫ്രണ്ട് തനിക്ക് വേണ്ടി നിലകൊണ്ടു. പലരും പുറത്തു നിന്നും കളി കാണുകയായിരുന്നുവെന്ന് ഹാദിയ പറഞ്ഞു.


തനിക്കെതിരെയുള്ള എന്‍ഐഎ കേസ് അന്വേഷിക്കട്ടെയെന്നും പോപ്പുലര്‍ ഫ്രണ്ട് തനിക്ക് നിയമ സഹായം നല്‍കുന്നുണ്ടെന്നും ഷെഫിന്‍ ജഹാന്‍ പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ