General News

തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റെന്ന് ബിജെപി പ്രചരിപ്പിക്കുന്നു

Sat, Mar 10, 2018

Arabianewspaper 372
തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റെന്ന് ബിജെപി പ്രചരിപ്പിക്കുന്നു

ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ഉത്തര്‍പ്രദേശില്‍ നിന്ന് രാജ്യസഭയിലേക്ക് ബിജെപി ടിക്കറ്റില്‍ പ്രവേശനം ഒരുക്കുന്നതായി പ്രചാരണം. എന്നാല്‍, ഇക്കാര്യത്തില്‍ ബിജെപി യാതൊരു വിശദീകരണവും നല്‍കിയിട്ടില്ലെന്നും ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് അടുത്തതോടെ ബിഡിജെഎസ് വിട്ടു പോകാതിരിക്കാനുള്ള തന്ത്രമാണിതെന്ന് പലരും കരുതുന്നു.


ബിഡിജെഎസിന്റെ അടിയന്തര യോഗം തുഷാര്‍ വെള്ളാപ്പള്ളി വിളിച്ചു ചേര്‍ത്തിട്ടുണ്ട്. മാര്‍ച്ച് 14 ന് നടക്കുന്ന യോഗത്തില്‍ എന്‍ഡിഎ വിടാനുള്ള വിഷയം അവതരിപ്പിക്കും.


എന്നാല്‍, ബിഡിജെഎസിന്റെ സമ്മര്‍ദ്ധ തന്ത്രം മാത്രമാണിതെന്ന് ബിജെപി കരുതുന്നു. ചെങ്ങന്നൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാതെ ഒറ്റയ്ക്ക് മത്സരിക്കാന്‍ നീക്കമുണ്ടെന്ന് തിരിച്ചറിഞ്ഞാണ് ബിജെപി കേന്ദ്ര ഓഫീസ് ഉദ്ഘാടന വേളയില്‍ തുഷാറിന് രാജ്യസഭാ സീറ്റു കൊടുക്കാന്‍ ധാരണയായത്.


മാര്‍ച്ച് 23 നാണ് രാജ്യസഭാ തെറഞ്ഞെടുപ്പ് 59 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം ഉറപ്പുള്ള യുപിയില്‍ നിന്നാണ് തുഷാറിനെ മത്സരിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.


എന്നാല്‍, നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടും ഇത് സംബന്ധിച്ച് തുഷാറിന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.


രാജ്യസഭാ സീറ്റും 14 കോര്‍പറഷേനുകളുടെ ചെയര്‍മാന്‍ പദവിയും ബിഡിജെഎസ് ചോദിച്ചിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ രണ്ടു വര്‍ഷമായി ബിഡിജെഎസിന്റെ ഒരു ആവശ്യവും ബിജെപി പരിഗണിച്ചിട്ടില്ല. കേരളത്തില്‍ അനുകൂലമായ തിരഞ്ഞെടുപ്പു ഫലം ലഭിച്ചിട്ടില്ലെന്നാണ് ഇതിനു കാരണമായി ബിജെപി ചൂണ്ടിക്കാട്ടുന്നത്. കേരളത്തിലെ ബിജെപി നേതാക്കള്‍ക്കും പദവി ഒന്നും നല്‍കിയിട്ടില്ലെന്നും ദേശീയ നേതൃത്വം ചൂണ്ടിക്കാട്ടുന്നു.


നേരത്തെ, കേരളത്തില്‍ നിന്നും രാജ്യസഭാ സീറ്റു നല്‍കിയത് കേരളത്തിലെ പണിയെടുക്കുന്ന നേതാക്കളെ തഴഞ്ഞാണ്. സുരേഷ് ഗോപിക്കും അല്‍ഫോന്‍സ് കണ്ണന്താനത്തിനുമാണ് ഈ ഗുണം ലഭിച്ചത്. കെ സുരേന്ദ്രന്‍, കൃഷ്ണദാസ്, എംടി രമേശ് എന്നിവരോട് പാര്‍ട്ടിയെ വളര്‍ത്താനാണ് ദേശീയ നേതൃത്വം പറയുന്നത്.

Tags : NDA  BDJS 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ