General News

ജഡ്ജിമാര്‍ക്കെതിരെ ജേക്കബ് തോമസ് പരാതി നല്‍കി

Fri, Mar 09, 2018

Arabianewspaper 512
ജഡ്ജിമാര്‍ക്കെതിരെ ജേക്കബ് തോമസ്  പരാതി നല്‍കി

പാറ്റൂര്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിധിയില്‍ തന്നെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് ഡിജിപി ലോക് നാഥ് ബെഹ്‌റ ലോകായുക്ത, ജഡ്ജിമാര്‍ എന്നിവര്‍ക്കെതിരെ സസ്‌പെന്‍ഷനിലായ ജേക്കബ് തോമസ് കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. പരാതിയുടെ പകര്‍പ്പ് സുപ്രീം കോടതി ചീഫ് ജസ്റ്റീസിനുമയച്ചു


ജേക്കബ് തോമസിനെ അച്ചടക്കത്തിന്റെ പാഠം പഠിപ്പിക്കണമെന്ന് ജഡ്ജിമാര്‍ പറഞ്ഞിരുന്നു. പാറ്റൂര്‍ കേസില്‍ അഴിമതി ആരോപിച്ചുള്ള എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദു ചെയ്തിരുന്നു.


ജഡ്ജിമാര്‍്‌ക്കെതിരായ പരാതിയില്‍ വ്യക്തമായ തെളിവുണ്ടെന്നും ഇതു നല്‍കാമെന്നും പരാതിയില്‍ പറയുന്നു. പാറ്റൂര്‍, ബാര്‍ കോഴ, അനൂപ് ജേക്കബിനെതിരായ കേസ്, കെഎം മാണിക്കെതിരായ കേസ് ഇപി ജയരാജന്റെ കേസ്, എന്നിവയെല്ലാം കോടതിയുടെ പരിഗണനയില്‍ വന്നപ്പോഴാണ് തനിക്കെതിരെ ജഡ്ജിമാര്‍ അധിക്ഷേപം ചൊരിഞ്ഞത്. വ്യക്തിഹത്യ നടത്തുന്നിനു തുല്യമായിരുന്നു ഇത്. ഇത്തരം പരാമര്‍ശങ്ങള്‍ കാരണം സംസ്ഥാനത്ത് അഴിമതി ഇല്ലാതാക്കാനുള്ള വിജിലന്‍സ് പ്രവര്‍ത്തനം അട്ടിമറിക്കപ്പെട്ടു.


ഒരാ കേസിലും കോടതി ഇത്തരത്തില്‍ ഇടപെടുലുകള്‍ നടത്തിയത് കേസ് അന്വേഷണത്തെ ബാധിച്ചുവെന്നും ജേക്കബ് തോമസ് ആരോപിക്കുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ