General News

കുമ്പളത്ത് വീപ്പക്കുള്ളില്‍ കണ്ട മൃതഗേഹം ഉദയം പേരുര്‍ സ്വദേശിനിയുടേത്

Thu, Mar 08, 2018

Arabianewspaper 891
കുമ്പളത്ത് വീപ്പക്കുള്ളില്‍ കണ്ട മൃതഗേഹം ഉദയം പേരുര്‍ സ്വദേശിനിയുടേത്

കൊച്ചി കുമ്പ്രളത്ത് കായലിന് ആഴം കൂട്ടുന്നതിനിടെ കണ്ടെത്തിയ വീപ്പയില്‍ കോണ്‍ക്രീറ്റ് നിറച്ച് മൃതദേഹം ഒളിപ്പിച്ച സംഭവത്തിലെ ദുരുഹത അഴിയുന്നു. തൃപ്പൂണിത്തുറ ഉദയം പേരൂര്‍ സ്വദേശിനി ശകുന്തളയുടെ മൃതദേഹമാണ് ഇതെന്ന് പോലീസ് കണ്ടെത്തി.


അഴുകി ദ്രവിച്ച മൃതദേഹം സ്ത്രീയുടെതാണെന്ന് കണ്ടെത്തിയിരുന്നു. കാലുകള്‍ കുട്ടിക്കെട്ടി തലകീഴായി ഇരുത്തിയ ശേഷം കോണ്‍ക്രീറ്റ് നിറച്ച നിലയിലായിരുന്നു മൃതദേഹം. വീപ്പക്കുള്ളില്‍ നിന്ന് 500 രൂപയുടെ നോട്ടുകളും ഇഷ്ടികകളും കണ്ടെത്തിയിരുന്നു.


2016 സെപ്തംബറിലാണ് ഇവരെ കാണായത് കൊലപാതകത്തിനു ശേഷം മൃതദേഹം വീപ്പയിലാക്കി ഒരിക്കലും പൊങ്ങിവരാത്ത നിലയില്‍ കോണ്‍ക്രീറ്റ് നിറച്ച് കായലില്‍ താഴ്ത്തുകയായിരുന്നു,.


കായലിനു സമീപം ആഴം കൂട്ടാന്‍ ജെസിബി ഉപയോഗിച്ച് താഴ്ത്തിയപ്പോഴാണ് വീപ്പ കിട്ടിയത്. ഇതിനകത്ത് കോണ്‍ക്രീറ്റ് കണ്ടതിനെ തുടര്‍ന്ന് വീപ്പ തുറസായ സ്ഥലത്ത് ഉപേക്ഷിച്ചു. എന്നാല്‍, പിന്നീട് , വീപ്പയില്‍ ഈച്ച വരുന്നതും ദുര്‍ഗന്ധം വമിക്കുന്നതും കണ്ട് നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.


കാല്‍ ഭാഗത്ത് എല്ലില്‍  മാലിയോലര്‍ സ്‌ക്രൂ ഇട്ടതായി കണ്ടു. സൂക്ഷ്മ പരിശോധനയില്‍ ഈ സ്‌ക്രൂ പ്രത്യേക തരയം തേയ്മാനത്തിന് സര്‍ജറി ചെയ്ത് ഇടുന്നതായി കണ്ടെത്തി. മുംബൈയിലെ കമ്പനിയുടെ സീരിയല്‍ നമ്പര്‍ പരിശോധച്ചപ്പോള്‍ കൊച്ചിയിലെ ആശുപത്രിയിലേക്കാണ് ഇത് കൊണ്ടുവന്നതെന്നും മനസിലായി. 


കേരളത്തില്‍ ആറു പേര്‍ക്ക് മാത്രമാണ് ഈ സ്‌ക്രൂ ശസ്ത്ക്രിയയിലൂടെ ഉപയോഗിച്ചിരിക്കുന്നതെന്നും മറ്റ് അഞ്ചു പേരും ജീവിച്ചിരിക്കുന്നതായും ശകുന്തളയെ കാണാതായെന്നും പോലീസ് മനസിലാക്കിയതോടെയാണ് മൃതദേഹം ഇവരുടേതെന്ന് തന്നെ ഉറപ്പിച്ചത്. ഡിഎന്‍എ ഉള്‍പ്പെടുയുള്ള ശാസ്ത്രീയ പരിശോധനകളും ശകുന്തളയുടെ മൃതദേഹം തന്നെയെന്ന് സ്ഥിരീകരിക്കുകയായിരുന്നു.


ഒരു മകന്‍ ബൈക്ക് അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് അഞ്ചു ലക്ഷം രൂപ ഇവര്‍ക്ക ലഭിച്ചിരുന്നു. ഇതു കൂടാതെ വീട് വിറ്റ പണവും ഇവരുടെ കൈവശമുണ്ടായിരുന്നു. ഭര്‍ത്താവുമായി പിണങ്ങി മക്കള്‍ക്കൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. മറ്റൊരു മകന്‍ ആത്മഹത്യ ചെയ്തിനെ തുടര്‍ന്ന ഇവര്‍ പുത്തന്‍ കുരിശിലെ വീട്ടില്‍ ഒറ്റയ്ക്കാണ് കഴഴിഞ്ഞിരുന്നത്. പരാതിക്കാരായി ബന്ധുക്കളും ഒന്നും വരാതായപ്പോള്‍ കാണാതായ കേസ് അന്വേഷണം വഴിമുട്ടി.


ശകുന്തള ഡെല്‍ഹിക്ക് താമസം മാറിയെന്നാണ് ബന്ധുക്കളുടെ ഇടയില്‍ പറയുന്നത്.


തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സര്‍ജറി നടത്തിയത് ശകുന്തളയ്ക്കാണെന്ന് പോലീസ് കണ്ടത്തിയത്.

Tags : murder 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ