General News

മെയ് ഒന്നു മുതല്‍ നോക്കു കൂലി ഇല്ല

Thu, Mar 08, 2018

Arabianewspaper 919
മെയ് ഒന്നു മുതല്‍ നോക്കു കൂലി ഇല്ല

മെയ് ഒന്നു മുതല്‍ സംസ്ഥാനത്ത് നോക്കു കൂലി എന്ന സമ്പ്രദായം ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍. ഇതിന് സിഐടിയു ഉള്‍പ്പടെയുള്ള തൊഴിലാളി സംഘടനകള്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു,. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തൊഴിലാളി യൂണിയനുകള്‍ ഇത് അംഗീകരിച്ചത്.


ജില്ലാ കളക്ടര്‍മാര്‍ എല്ലാ ജില്ലകളിലും യോഗം ചേര്‍ന്ന് തൊഴിലാളി നേതാക്കളുമായി ഇക്കാര്യത്തില്‍ സമവായം ഉണ്ടാക്കും. സംഘടനകള്‍ തൊഴിലാളികളെ വിതരണം ചെയ്യുന്നതും ഇതോടെ അവസാനിപ്പിക്കും,


യോഗത്തില്‍ തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണനും പങ്കെടുത്തു. കേരളത്തില്‍ തൊഴിലാളി സംഘടനകള്‍ വ്യവസായത്തിന് തടസം നില്‍ക്കുകയാണെന്ന പ്രചാരണം ശരിയല്ലെന്നും കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ കേരളത്തില്‍ ഒരു വ്യവസായവും തൊഴിലാളി സംഘടനകള്‍ മൂലം പൂട്ടിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags : Nokku Kooli 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ