Business News

കൊല്‍ക്കത്തയിലെ ഖനി കമ്പനി ബാങ്കുകളില്‍ നിന്നും തട്ടിയെടുത്തത് 1,100 കോടി

Thu, Mar 08, 2018

Arabianewspaper 61083
കൊല്‍ക്കത്തയിലെ ഖനി കമ്പനി ബാങ്കുകളില്‍ നിന്നും തട്ടിയെടുത്തത് 11,000 കോടി

നീരവ് മോഡി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും തട്ടിയെടുത്തതിന് സമാനമായ രീതിയില്‍ കൊല്‍ക്കൊത്തയിലും തട്ടിപ്പ്. 20 ബാങ്കുകളുടെ കണ്‍സോര്‍ഷ്യം തങ്ങളെ ഖനി കമ്പനി 11,000 കോടി വഞ്ചിച്ചെന്ന് ആരോപിച്ച് സിബിഐയെ സമീപിച്ചു.


നേരത്തെ, 200 കോടി തട്ടിയെടുത്തതിന്റെ പേരില്‍ അഭിജീത് ഗ്രൂപ്പ് എന്ന കമ്പനിയുടെ പ്രൊമോട്ടര്‍മാരായ മനോജ് ജെയ്‌സ്വാള്‍, അഭിഷേക് ജെയ്‌സ്വാള്‍ എന്നിവരെ കഴി#്ഞ ജൂണില്‍ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.


കാനറ ബാങ്കില്‍ നിന്ന് 290 കോടി തട്ടിയെടുത്തതിനെ തുടര്‍ന്നാണ് ഇവര്‍ അറസ്റ്റിലായിരുന്നത്. ബാങ്കിന്റെ മുന്‍ ഡെപ്യുട്ടി ജനറല്‍ മനേദും ഇവര്‍ക്കൊപ്പം അറസ്റ്റിലായിരുന്നു.


13 കമ്പനികളുടെ പേരില്‍ 20 ബാങ്കുകളില്‍ നിനാണ് 11,000 കോടി തട്ടിയെടുത്തത്.. 2014 നു ശേഷം ഇവര്‍ വായ്പ തിരിച്ചടച്ചിട്ടില്ല. കല്‍ക്കരി അഴിമതി ഇടപാടില്‍ ഇവരുടെ കമ്പനിയും ഉള്‍പ്പെട്ടിരുന്നു. ഇതിനിടയിലാണ് കോടികളുടെ തട്ടിപ്പ് പുറത്തു വന്നത്.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ