General News

രാജസ്ഥാന്‍ തദ്ദേശ ഉപതിരഞ്ഞെടുപ്പ് -വസുന്ധര രാജെ സര്‍ക്കാരിനുള്ള മുന്നറിയിപ്പ് -സച്ചിന്‍ പൈലറ്റ്

Thu, Mar 08, 2018

Arabianewspaper 1200
വസുന്ധര രാജെ സര്‍ക്കാരിനുള്ള മുന്നറിയിപ്പ് -സച്ചിന്‍ പൈലറ്റ്

രാജസ്ഥാനില്‍ 27 ജില്ലകളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് ലഭിച്ച മുന്നേറ്റം വസുന്ധര രാജെ സിന്ധ്യയുടെ ഭരണത്തിനെതിരെയുള്ള വിധിയെഴുത്താണെന്ന് പിസിസി പ്രസിഡന്റ് സച്ചിന്‍ പൈലറ്റ് പറഞ്ഞു.


21 പഞ്ചായത്തു സമിതികളില്‍ 12 ലും കോണ്‍ഗ്രസാണ് വിജയിച്ചത്. ആറു മുനിസിപ്പാലിറ്റികളില്‍ നാലിലും കോണ്‍ഗ്രസ് വിജയിച്ചു.


കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നടത്തിയ മുന്നേറ്റത്തിന് പ്രവര്‍ത്തകരോട് നന്ദി പറയുകയാണെന്നും സച്ചിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു,


മുഖ്യമന്ത്രി വസുന്ധര രാജെയിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടെന്നും അടുത്ത കാലത്തൊന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയോ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായോ രാജസ്ഥാന്‍ സന്ദര്‍സിച്ചിട്ടില്ല. ഇവിടെ പരാജയം ഉറപ്പായതിനാലാണ് ഇവര്‍ അവഗണിക്കുന്നതെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ