General News

പ്രായപൂര്‍ത്തിയായവരുടെ വിവാഹ കാര്യത്തില്‍ അന്വേഷണം ആവശ്യമില്ല- സുപ്രീം കോടതി

Thu, Mar 08, 2018

Arabianewspaper 881
വിവാഹ കാര്യത്തില്‍ അന്വേഷണം ആവശ്യമില്ല- സുപ്രീം കോടതി

പ്രായപൂര്‍ത്തിയായ രണ്ടു പേരുടെ വിവാഹ കാര്യത്തില്‍ ഒരു ഏജന്‍സിയും അന്വേഷണം നടത്തുരുതെന്ന് സുപ്രീം കോടതി. നിരീക്ഷണം. ഭരണഘടന അനുശാസിക്കുന്ന ആര്‍ട്ടിക്കിള്‍ 226 അനുസരിച്ച് വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങളില്‍ ഭരണകൂടത്തിനോ നിയമസംവിധാനത്തിനോ ഇടപെടാനാവില്ല. വിവാഹം ഒരാളുടെ വ്യക്തിപരമായ ഇഷ്ടമാണ്.


ഹാദിയയോട് നേരിട്ട് ആരാഞ്ഞതില്‍ നിന്നുമാണ് ഷെഫിന്‍ എന്നയാളെ വിവാഹം കഴിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് കോടതി കണ്ടെത്തിയത്. പ്രലോഭനമോ സമര്‍ദ്ദമോ ഇല്ലായിരുന്നുവെന്നും 25 കാരിയായ ഹാദിയ പറഞ്ഞു. മതം മാറിയതും സ്വന്തം ഇഷ്ടപ്രകാരമാണെന്നും ഹാദിയ പറഞ്ഞു. ഇതിനെ തുടര്‍ന്ന് ഹാദിയയ്ക്ക് അവര്‍ വിശ്വസിക്കുന്ന മതത്തില്‍ തുടരാമെന്നും ഷെഫിനുമായി ഒരുമിച്ചു ജീവിക്കാമെന്നും കോടതി വിധി പ്രസ്താവിക്കുകയായിരുന്നു.


അതേസമയം,. എന്‍ഐഎക്ക് ഷെഫിനെതിരെയുള്ള കേസുകളില്‍ അന്വേഷണം തുടരാം എന്നും കോടതി പറഞ്ഞു,


പ്രായപൂര്‍ത്തിയായ രണ്ടു പേരുടെ വിവാഹ കാര്യത്തില്‍ ഒരു ഏജന്‍സിയും അന്വേഷണം നടത്തുരുതെന്ന് സുപ്രീം കോടതി. നിരീക്ഷണം. ഭരണഘടന അനുശാസിക്കുന്ന ആര്‍ട്ടിക്കിള്‍ 226 അനുസരിച്ച് വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങളില്‍ ഭരണകൂടത്തിനോ നിയമസംവിധാനത്തിനോ ഇടപെടാനാവില്ല.


വിവാഹം ഒരാളുടെ വ്യക്തിപരമായ ഇഷ്ടമാണ്. തൂക്കിലേറ്റപ്പെടാനുള്ളയാളെയൊ ഭീകരനെയോ കൊള്ളക്കാരനെയോ മറ്റാരേയോ വിവാഹം കഴിക്കുന്നതിനെ നിയമം മൂലം തടയാനാകില്ലെന്ന് സുപ്രീം കോടതി അടിവരയിട്ടു പറഞ്ഞു,.


തന്റെ മകളെ വിവാഹം കഴിക്കുന്നയാള്‍ക്ക് ഭീകര ബന്ധം ഉണ്ടെന്നാരോപിച്ച പിതാവ് അശോകന്റെ വാദങ്ങള്‍ സുപ്രീം കോടതി തള്ളി. വിവാഹം റദ്ദാക്കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതിയുടെ പരിഗണനയില്‍ ഇത്തരം വിഷയങ്ങള്‍ വരുന്നില്ലെന്നും വിവാഹം കഴിക്കുന്നതില്‍ വിരോധമില്ലാത്ത ഇരു കക്ഷികളുടേയും അഭിപ്രായം മാത്രമാണ് ഇവിടെ പരിഗണിച്ചതെന്നും ജസ്റ്റീസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു. 


തൂക്കിലേറ്റപ്പെടാനുള്ളയാളെയൊ ഭീകരനെയോ കൊള്ളക്കാരനെയോ മറ്റാരേയോ വിവാഹം കഴിക്കുന്നതിനെ നിയമം മൂലം തടയാനാകില്ലെന്ന് സുപ്രീം കോടതി അടിവരയിട്ടു പറഞ്ഞു,. തന്റെ മകളെ വിവാഹം കഴിക്കുന്നയാള്‍ക്ക് ഭീകര ബന്ധം ഉണ്ടെന്നാരോപിച്ച പിതാവ് അശോകന്റെ വാദങ്ങള്‍ സുപ്രീം കോടതി തള്ളി. വിവാഹം റദ്ദാക്കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതിയുടെ പരിഗണനയില്‍ ഇത്തരം വിഷയങ്ങള്‍ വരുന്നില്ലെന്നും വിവാഹം കഴിക്കുന്നതില്‍ വിരോധമില്ലാത്ത ഇരു കക്ഷികളുടേയും അഭിപ്രായം മാത്രമാണ് ഇവിടെ പരിഗണിച്ചതെന്നും ജസ്റ്റീസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ