General News

ഹാദിയ-ഷെഫിന്‍ വിവാഹം സുപ്രീം കോടതി ശരിവെച്ചു ഹൈക്കോടതി വിധി റദ്ദാക്കി

Thu, Mar 08, 2018

Arabianewspaper 948
ഹാദിയ-ഷെഫിന്‍ വിവാഹം സുപ്രീം കോടതി ശരിവെച്ചു

വൈക്കം സ്വദേശി ഹാദിയയും ( അഖില) കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹത്തില്‍ നിയമവിരുദ്ധതയില്ലെന്ന് സുപ്രീം കോടതി. നേരത്തെ, ഹൈക്കോടതി റദ്ദാക്കിയ വിധി സുപ്രീം കോടതി മരവിപ്പിച്ചു,


ജസ്റ്റീസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന തീരുമാനം കൈകൊണ്ടത്. പ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീയും പരസ്പരം ഇഷ്ടപ്പെട്ട് വിവാഹം കഴിക്കുന്നതിനെ തടസപ്പെടുത്താനാവില്ലെന്നാണ് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത്.


വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ഇരുവരുടേയും വിവാഹം നിയമപരമാണെന്ന് സുപ്രീം കോടതി കണ്ടെത്തി.


എന്നാല്‍, എന്‍ഐഎയ്ക്ക് ഷെഫിന്‍ ജഹാനെതിരെ അന്വേഷണം തുടരാമെന്നും സുപ്രീം കോടതി വിധിയില്‍ പറയുന്നു. ഇപ്പോള്‍ കോയമ്പത്തൂരില്‍ ഹോമിയോപതി ഹൗസ് സര്‍ജന്‍സിക്ക് പഠിക്കുന്ന ഹാദിയ പഠനം തുടരാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ