General News

ഇന്ദ്രന്‍സും പാര്‍വതിയും മികച്ച അഭിനേതാക്കള്‍, ഒറ്റമുറി വെളിച്ചം മികച്ച ചിത്രം

Thu, Mar 08, 2018

Arabianewspaper 1029
ഇന്ദ്രന്‍സും പാര്‍വതിയും മികച്ച അഭിനേതാക്കള്‍

നടന്‍ ഇന്ദ്രന്‍സിനും നടി പാര്‍വതിക്കും മികച്ച അഭിനേതാക്കള്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം. മികച്ച ചിത്രമായി തിരഞ്ഞെടുത്തത് ഒറ്റമുറി വെളിച്ചം. ആളൊരുക്കം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഇന്ദ്രന്‍സിന് പുരസ്‌കാരം. ടേക്ക് ഓഫിലെ അഭിനയത്തിനാണ് പാര്‍വതിക്ക് അംഗീകാരം ലഭിച്ചത്.


രാഹുല്‍ റിജി നായര്‍ സംവിധാനം ചെയത് ഒറ്റമുറി വെളിച്ചം എന്ന ചിത്രമാണ് മികച്ച ചലച്ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.


മികച്ച സംവിധായകന്‍ - ലിജോ ജോസ് പെല്ലി ശേരി - ചിത്രം ഇ മ യൗ. മികച്ച രണ്ടാമത്തെ ചിത്രമായി ഏദന്‍ തിരഞ്ഞെടുക്കപ്പെട്ടു സംവിധാനം സജ്ജു സുരേന്ദ്രന്‍


സംഗീത സംവിധായകന്‍ - എംകെ അര്‍ജ്ജുനന്‍ - ഭയാനകം.
ഗാനരചയിതാവ് - പ്രഭാവര്‍മ -ക്ലിന്റ്
പശ്ചാത്തല സംഗീതം - ഗോപി സുന്ദര്‍ -ടേക്ക് ഓഫ്
ഗായകന്‍ -ഷഹബാസ് അമന്‍ -മായാനദിയിലെ മിഴിയില്‍ നിന്നും
ഗായിക -സിത്താര വിമാനത്തിലെ വാനമകലന്നുവോ
കഥാകൃത്ത് - എം എ നിഷാദ് ചിത്രം -കിണര്‍
ഛായാഗ്രഹണം - മനേഷ് മാധവന്‍ -ഏദന്‍
ചിത്ര സംയോജനം -അപ്പു ഭട്ടതിരി - ഒറ്റമുറി വെളിച്ചം
കലാ സംവിധായകന്‍- സന്തോഷ് രാമന്‍ -ടേക്ക് ഓഫ്
ശബ്ദ സിങ്ക് - സ്മിജിത്ത് -രക്ഷാധികാരി ബൈജു ഒപ്പ്
ശബ്ദ മിശ്രണം -പ്രമോദ് തോമസ് -ഏദന്‍
ശബ്ദ ഡിസൈന്‍ -രംഗനാഥ് രവി -ഇ മ യൗ
മേക്കപ്പ് മാന്‍ -രഞ്ജിത് അമ്പാടി -ടേക്ക് ഓഫ്
വസ്ത്രാലങ്കാരം -സഖി എല്‍സ - ഹെയ് ജുഡ്
ഡബ്ബിംഗ് ആര്‍ട്ടിസ്സ്ുമാര്‍ - അച്ചു അരുണ്‍ കുമാര്‍, -തീരം, സ്‌നേഹ -ഈട
സ്വഭാവ നടന്‍ - അലന്‍സിയര്‍, -തൊണ്ടിമുതലും ദൃക്‌സാക്ഷിയും.
സ്വഭാവ നടി - പോളി വില്‍സന്‍ - ഇ മ യൗ, ഒറ്റമുറി വെളിച്ചം
ബാലനടന്‍ - മാസ്റ്റര്‍ അഭിനന്ദ് - സ്വനം
ബാലനാടി- ബേബി നക്ഷത്ര- രക്ഷാധികാരി ബൈജു


നൃത്ത സംവിധാനം -പ്രസന്നസുജിത്ത് -ഹേയ് ജൂഡ്
ജനപ്രിയ ചിത്രം -രക്ഷാധികാരി ബൈജു
നവാഗത സംവിധായകന്‍ -മഹേഷ് നാരായണന്‍ -ടേക്ക് ഓഫ്
കുട്ടികളുടെ ചിത്രം -സ്വനം -സംവിധാനം ദിപേഷ് ടി
പ്രത്യേക ജൂറി പരാമര്‍ശം -വനിത കോശി,- ഒറ്റമുറി വെളിച്ചം,.


ടി വി ചന്ദ്രന്‍ അദ്ധ്യക്ഷനായ സമതിയില്‍ ഡോ ബിജു, മനോജ് കാന., വിവേക് ആനന്ദ്, സന്തോഷ് തുണ്ടിയില്‍, ജെറി അമല്‍ദേവ്, ചെറിയാന്‍ കല്‍പകവാടി ഡോ. എം രാജീവ് കുമാര്‍, ജലജ, മന്തേഷ് പഞ്ചു എന്നിവരായിരുന്നു അവാര്‍ഡ് ജൂരി അംഗങ്ങള്‍,.


110 ചിത്രങ്ങളാണ് പരിഗണനയ്ക്ക് വന്നതെന്ന് പുരസ്‌കാരം പ്രഖ്യാപിച്ച മന്ത്രി എ കെ ബാലന്‍ പറഞ്ഞു

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ