General News

പാളം തെറ്റിയ ലൈറ്റ് മെട്രോ - പദ്ധതിക്ക് ഫണ്ടില്ല, കിഫ് ബി വഴി വരുമെന്ന് സര്‍ക്കാര്‍

Thu, Mar 08, 2018

Arabianewspaper 802
പാളം തെറ്റിയ ലൈറ്റ് മെട്രോ

കോഴിക്കോടും, തിരുവനന്തപുരത്തും ലൈറ്റ് മെട്രോ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാരിന് ഫണ്ടില്ല. സ്വകാര്യ-പൊതു പങ്കാളിത്തത്തോടെ മാത്രം മെട്രോ നിര്‍മ്മിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ മെട്രോ നയത്തിനോട് വിയോജിപ്പ് പ്രകടിപ്പിച്ച കേരള സര്‍ക്കാര്‍  ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറായിട്ടില്ല. പിപിപി മോഡലില്‍ മാത്രമെ മെട്രോ റെയില്‍ പദ്ധതികള്‍ നടപ്പാക്കു എന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.


ലൈറ്റ് മെട്രോ വിഷയത്തില്‍ അലംഭാവം ഉണ്ടെന്നും വളരെ ദുഖത്തോടെ ഈ പദ്ധതിയില്‍ നിന്നും പിന്‍മാറുകയാണെന്നും ഡെല്‍ഹി മെട്രോ കോര്‍പറേഷന്‍ മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ അറിയിച്ചത്.


കരാര്‍ ഒപ്പിടാന്‍ വൈകുന്നതാണ് കാരണമായി ഡിഎംആര്‍സി പറയുന്നത്. കരാറില്ലാതെ ഇതിനായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. കഴിഞ്ഞ നാലുവര്‍ഷമായി തിരുവനന്തപുരത്തും കോഴിക്കോടും പ്രതിമാസം 16 ലക്ഷം രൂപ മുടക്കി ഓഫീസ് നടത്തി കൊണ്ടു പോകുകയായിരുന്നു. എന്നാല്‍ ഇതുവരെ കരാറിലൊപ്പിടാതെ സര്‍ക്കാര്‍ ഒളിച്ചു കളിക്കുകയായിരുന്നു. ശരിയാക്കാം എന്ന് മുഖ്യമന്ത്രി പറഞ്ഞതല്ലാതെ ഒന്നും നടന്നില്ലെന്നും ശ്രീധരന്‍ പറഞ്ഞു.


ഫണ്ടില്ലാത്താതായിരിക്കാം കാരണമെന്ന് ഡിഎംആര്‍സിയുടെ മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


പദ്ധതി വൈകുന്നത് നിര്‍മാണ ചെലവും വര്‍ദ്ധിക്കാന്‍ ഇടയാക്കുമെന്ന് ശ്രീധരന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.


2014 ല്‍ 6728 കോടിയാണ് ഡിഎംആര്‍സി ചെലവു പ്രതീക്ഷിച്ചത്. എന്നാല്‍, ഈ വര്‍ഷം നിര്‍മാണം ആരംഭിച്ചാല്‍ 700 കോടിയോളം വര്‍ദ്ധിക്കുമെന്നും ശ്രീധരന്‍ പറയുന്നു. രണ്ടു വര്‍ഷമായി ഇതു സംബന്ധിച്ച് ഇറങ്ങിയ ഒരു സര്‍ക്കാര്‍ ഉത്തരവ് മാത്രമാണ് തങ്ങളുടെ കൈവശമുള്ളത്.


ഇതനുസരിച്ചാണ് ഓഫീസു തുറന്നതും പ്രാരംഭ പ്രവര്‍ത്തനം നടത്തിയതുമെന്ന് ശ്രീധരന്‍ പറയുന്നു. ലൈറ്റ് മെട്രോ പദ്ധതി ഉപേക്ഷിച്ചാല്‍ സംസ്ഥാന സര്‍ക്കാരിന്റെ വികസന മുരടിപ്പിന് വിമര്‍ശനം കേള്‍ക്കേണ്ടി വരും. ഇതു മുന്നില്‍ കണ്ടാണ്, പദ്ധതിക്കുള്ള പണം കിഫ് ബി വഴി കണ്ടെത്തുമെന്ന് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, കിഫ്ൂബി ഇതുവരെ പ്രവര്‍ത്തന സജ്ജമായിട്ടില്ല.


നേരത്തെ,. മോണോ റെയില്‍ പദ്ധതിക്കായിരുന്നു സര്‍ക്കാര്‍ പദ്ധതി ഇട്ടിരുന്നത്. ഇതിന് 5581 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നു. കാനഡയിലെ ബംബാര്‍ഡിയര്‍ എന്ന കമ്പനി ടെന്‍ഡര്‍ സമര്‍പ്പിച്ചു,. എന്നാല്‍, 14,000 കോടിയുടെ പദ്ധതിയാണ് ഇവര്‍ സമര്‍പ്പിച്ചത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി പിന്നീട് ഇത് ഉപേക്ഷിക്കുകയും ലൈറ്റ് മെട്രോ പദ്ധതി മതിയെന്ന് തീരുമാനിക്കുകയുമായിരുന്നു.


ലൈറ്റ് മെട്രോയ്ക്ക് ആറായിരം കോടി രൂപയുടെ പദ്ധതിയുമായി ജപ്പാനിലെ ഹിറ്റാച്ചി എന്ന കമ്പനി 2014 ല്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍, ഡിഎംആര്‍സിയെ ഇതിനായി നിയോഗിക്കുകയായിരുന്നു.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ