General News

ലൈറ്റ് മെട്രോ ; സര്‍ക്കാരിന് താല്‍പര്യമില്ല, വിഴ്ച വരുത്തി -ഇ ശ്രീധരന്‍

Thu, Mar 08, 2018

Arabianewspaper 719
ലൈറ്റ് മെട്രോ ; സര്‍ക്കാരിന് താല്‍പര്യമില്ല, വിഴ്ച വരുത്തി -ഇ ശ്രീധരന്‍

ലൈറ്റ് മെട്രോ പധതികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിന് താല്‍പര്യമില്ലെന്നും പദ്ധതി വൈകുന്നത് ഡിഎംആര്‍സിക്ക് നഷ്ടമാണെന്നും ഇതിനാലാണ് പദ്ധതിയില്‍ നിന്നും പിന്‍മാറുന്നതെന്നും കമ്പനിയുടെ മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍.


പലകുറി മുഖ്യമന്ത്രിക്ക് കത്തയിച്ചിട്ടും കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചില്ല. മൂന്നു മാസമായി മുഖ്യമന്ത്രിയുടെ സമയം ചോദിക്കുന്നു. തിരക്കാണെന്ന മറുപടിയാണ് ലഭിച്ചത്. പൊതുമരാമത്ത് വകുപ്പും സമാനമായ നിലപാടാണ് എടുത്തത്. കരാര്‍ ഒ്പ്പിടാന്‍ സര്‍ക്കാര്‍ വൈമനസ്യം കാണിക്കുകയാണ്. ലൈറ്റ് മെട്രോ നിര്‍മിക്കാന്‍ ഇന്ത്യയില്‍ സാധിക്കുന്നത് ഡെല്‍ഹി മെട്രോ കോര്‍പറേഷനു മാത്രമാണ്. ഈ സാങ്കേതിക വിദ്യ ഡിഎംആര്‍സിക്ക് മാത്രമാണ് ഉള്ളത്.


കരാറില്ലാതെ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ലൈറ്റ് മെട്രോ പദ്ധതിയുമായി മുന്നോട്ട് പോകുക അസാദ്ധ്യമാണ്. കോഴിക്കോടും തിരുവനന്തപുരത്തും നാലു വര്‍ഷമായി ഓഫീസു തുറന്നു പ്രവര്‍ത്തിക്കുകയാണ്. മാസം തോറും 16 ലക്ഷം രൂപയാണ് ഇതിന് ചെലവ്. ഇതു കൂടാതെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും പണം മുടക്കി. എന്നാല്‍, കൊച്ചി മെട്രോ പൂര്‍ത്തിയായിട്ടും ലൈറ്റ് മെട്രോയെ കുറിച്ച് സര്‍ക്കാര്‍ താല്‍പര്യം കാണിക്കുന്നില്ല. ഇതിനാല്‍ മാര്‍ച്ച് പതിനഞ്ചിന് രണ്ടു ഓഫീസും അടച്ചു പൂട്ടും.


ഡെല്‍ഹി മേട്രോ കോര്‍പറേഷന് ഇക്കാര്യത്തില്‍ അതൃപ്തി ഉണ്ട്. കേരളത്തിന്റെ പദ്ധതി ഏറ്റെടുത്തതു കാരണം ആന്ധ്രയുടെ മെട്രോ പദ്ധതിയില്‍ നിന്ന് പിന്‍മാറി., മഹാരാഷ്ട്രയില്‍ നിന്നുള്ള ഓഫര്‍ വേണ്ടെന്നു വെച്ചു. ഇപ്പോള്‍ കേരളത്തിലേയും യുപിയിലേയും പദ്ധതികള്‍ മാത്രമാണ് താന്‍ നോക്കുന്നത്.


കൊച്ചി മെട്രോ ലാഭകരമല്ലെന്നത് ലൈറ്റ് മെട്രോയ്ക് തടസമാകരുതെന്നും രാജ്യത്തെ പതിനമുന്ന് മെട്രോയില്‍ ഡെല്‍ഹി മാത്രമാണ് പ്രവര്‍ത്തന ലാഭത്തില്‍ ഉള്ളത്. മൂന്നു വര്‍ഷം കഴിയാതെ ഈ നേട്ടം ഒരു മെട്രോയ്ക്കും ലഭിക്കില്ല. ലാഭത്തേക്കാള്‍ ഉപരി പ്രവര്‍ത്തന ലാഭമാണ് ലക്ഷ്യമിടേണ്ടത്. ചെലവ് കഴിഞ്ഞു പോകുക എന്നതു മാത്രമാണ് മെട്രോ പദ്ധതികളില്‍ നിന്ന് ലക്ഷ്യമിടേണ്ടതെന്നും ശ്രീധരന്‍ പറഞ്ഞു,.


സര്‍ക്കാരുമായി വടം വലിയൊന്നുമില്ല. തന്നെകുറിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പറഞ്ഞതിനോട് പ്രതികരിക്കുന്നില്ലെന്നും ചിലരുടെ ശൈലി ഇങ്ങിനെയാണെന്നും ശ്രീധരന്‍ പറഞ്ഞു,


ലൈറ്റ് മെട്രോ പദ്ധതി ശ്രീധരനും ഡിഎംആര്‍സി ഇല്ലെങ്കിലും നടക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളില്‍ ശ്രീധരന്‍ ഇടപെടേണ്ടെന്നും സുധാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സല്‍പ്പേരുണ്ടെന്ന് പറഞ്ഞ് സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യാന്‍ വരേണ്ടെന്നുമുള്ള സുധാകരന്റെ പ്രസ്താവന വിവാദമായിരുന്നു.


ഇതിനു പിന്നാലെയാണ് ഇ ശ്രീധരനും സംഘവും വാര്‍ത്താ സമ്മേളനം വിളിച്ച് ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന് ഡിഎംആര്‍സി പിന്‍മാറുകയാണെന്ന് ഔദ്യോഗികമായി അറിയിച്ചത്.


 

Tags :   DMRC 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ