General News

നായിഡു മന്ത്രിസഭയിലെ ബിിജെപി അംഗങ്ങള്‍ രാജിവെച്ചു

Thu, Mar 08, 2018

Arabianewspaper 386
നായിഡു മന്ത്രിസഭയിലെ ബിിജെപി അംഗങ്ങള്‍ രാജിവെച്ചു

ഡിടിപിയും ബിജെപിയും വേര്‍പിരിയുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി ചന്ദ്രബാബുവിന്റെ മന്ത്രിസഭയിലെ രണ്ടു ബിജെപി മന്ത്രിമാര്‍ രാജി സമര്‍പ്പിച്ചു. നേരത്തെ, ടിഡിപിയുടെ കേന്ദ്ര മന്ത്രിസഭയിലെ രണ്ട് അംഗങ്ങള്‍ ഇന്ന് രാജിവെയ്ക്കുമെന്ന് ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സംസ്ഥാന മന്ത്രിസഭയിലെ ബിജെപി അംഗങ്ങള്‍ രാജിവെച്ചത്.


ബിജെപി മന്ത്രിമാരായ ഡോ. കെ ശ്രീനിവാസും പി മാണിക്യല റാവുവുമാണ് രാജിവെച്ചത്.


ഇതോടെ ചന്ദ്രബാബു നായിഡുവിന്റെ പാര്‍ട്ടിയും ബിജെപിയും തമ്മിലുള്ള ബന്ധം തിരിച്ചുവരവിന് വഴിയടഞ്ഞ് തകര്‍ന്ന നിലയിലായി.


കേന്ദ്ര മന്ത്രിസഭയിലെ തങ്ങളുടെ രണ്ടു മന്ത്രിമാരും രാജി സമര്‍പ്പിച്ചതായി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിയസഭയെ അറിയിച്ചു.


വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി കോടുത്ത കേന്ദ്രം ആന്ധ്രയെ അവഗണിച്ചുവെന്നും ഇത്തരം വേര്‍തിരിവുകള്‍ ആന്ധ്രയോട് കാണിച്ചത് സംസ്ഥാനത്തിന് അപമാനകരവും വേദനിപ്പിക്കുന്നതുമാണെന്ന് നായിഡു സഭയില്‍ പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ