General News

ടിഡിപി കേന്ദ്ര മന്ത്രിമാര്‍ ഇന്ന് രാജിവെയ്ക്കും

Thu, Mar 08, 2018

Arabianewspaper 384
ടിഡിപി കേന്ദ്ര മന്ത്രിമാര്‍ ഇന്ന് രാജിവെയ്ക്കും

ആന്ധ്ര പ്രദേശിന് പ്രത്യക പദവി പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധിച്ച് എന്‍ഡിഎ ഘടക കക്ഷിയായ ടിഡിപിയുടെ മന്ത്രിസഭാംഗങ്ങള്‍ ഇന്ന് രാജി സമര്‍പ്പിക്കും. ആന്ധ്ര പ്രദേശിന് പ്രത്യേക പദവി നല്‍കാനാവില്ലെന്നും പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാമെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റിലി ബുധനാഴ്ച പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മന്ത്രിസഭാംഗങ്ങളെ രാജിവെയ്പ്പിക്കുമെന്ന് പ്രഖ്യാപിച്ചത്.



പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി താന്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ശ്രമിച്ചുവെന്നും അദ്ദേഹത്തെ ലഭിച്ചില്ലെന്നും ചന്ദ്ര ബാബു നായിഡു പറഞ്ഞു.


ഇതിനിടയില്‍ ആന്ധ്ര മന്ത്രിസഭയിലെ രണ്ടു ബിജെപി മന്ത്രിമാരും രാജിപ്രഖ്യാപിച്ചിട്ടുണ്ട്. നായിഡുവിന്റെ പാര്‍ട്ടിയുമായി ബന്ധം വേണ്ടെന്ന് ആന്ധ്ര ബിജെപി നേതൃത്വം ഏറെ നാളായി ആവശ്യപ്പെട്ടു വരികയായിരുന്നു.


പ്രതിപക്ഷമായ വൈഎസ് ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി ബിജെപിയുമായി സഖ്യത്തിന് ശ്രമിച്ചു വരികയാണ്. ഇതോടെ ആന്ധ്ര രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങളാണ് വരുന്നത്.സ


2019 ലോക് സഭാ തിരഞ്ഞെടുപ്പില്‍ ടിഡിപിയുമായി ചേരുന്നത് ദോഷം ചെയ്യുമെന്ന വിലയിരുത്താലാണ് ബിജെപിക്കുമുള്ളത്.


ഇതിനാലാണ് വിഷയത്തില്‍ ഇടപെടാതെ പ്രധാനമന്ത്രി ഒഴിഞ്ഞു മാറുന്നതെന്നും ബിജെപി വൃത്തങ്ങള്‍ പറയുന്നു. മന്ത്രിമാരെ പിന്‍വലിച്ചെങ്കിലും എന്‍ഡിഎയില്‍ തുടരുമെന്നാണ് ചന്ദ്ര ബാബു നായിഡു പറയുന്നത്.


ശിവസേനയും ടിഡിപിയുമാണ് എന്‍ഡിഎയിലെ രണ്ടും മൂന്നും സ്ഥാനത്തുള്ള വലിയ കക്ഷികള്‍. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് തെലുങ്കു ദേശം എന്‍ഡിഎയില്‍ ചേര്‍ന്നത്.
തെലുങ്കാന സംസ്ഥാനം രൂപം കൊണ്ട ശേഷം 42 ലോക്‌സഭാ മണ്ഡലങ്ങളില്‍ 25 എണ്ണം ആന്ധ്രയ്ക്കും 17 മണ്ഡലങ്ങള്‍ തെലുങ്കാന സംസ്ഥാനത്തിനും വീതിച്ച് നല്‍കി,. തെലുങ്കു ദേശം പാര്‍ട്ടിക്ക് നിലവില്‍ 16 എംപിമാരാണ് ലോക്‌സഭയില്‍ ഉള്ളത്. രാജ്യസഭയില്‍ ആറും.



അതേസമയം,. വൈഎസ്ആര്‍ കോണ്‍ഗ്രസിന് ലോക്‌സഭയില്‍ ഒമ്പതും രാജ്യസഭയില്‍ ഒന്നും അംഗങ്ങളാണുള്ളത്.



നിലവില്‍ ലോക്‌സഭയില്‍ 331 അംഗങ്ങളാണ് എന്‍ഡിഎയ്ക്ക് ഉള്ളത്. 16 അംഗങ്ങള്‍ ഉള്ള തെലുങ്കു ദേശം പോയാലും 315 അംഗങ്ങളുടെ പിന്തുണ എന്‍ഡിഎയ്ക്ക് ഉണ്ടാകും കേവല ഭൂരിപക്ഷത്തിന് 271 അംഗങ്ങളെ മതി. ബിജെപിക്ക് മാത്രമായി 275 അംഗങ്ങള്‍ ഉണ്ട്. എന്‍ഡിഎയിലെ മൂന്നാത്തെ വലിയ പാര്‍ട്ടിയാണ് തെലുങ്കു ദേശം, 18 അംഗങ്ങള്‍ ഉള്ള ശിവസേനയും അടുത്ത തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് ഒപ്പം ഉണ്ടാവില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട രണ്ട് ഘടക കക്ഷികള്‍ വിടപറയുന്നതോടെ ആറംഗങ്ങള്‍ ഉള്ള ലോക് ജനശക്തി പാര്‍്ട്ടുയും നാല് അംഗങ്ങളുള്ള ശിരോമണി അകാലി ദളും മറ്റുമാകും ബിജെപി കഴിഞ്ഞാലുള്ള എന്‍ഡിഎയിലെ വലിയ കക്ഷികള്‍,.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ