General News

ഭാര്യയുടെ ആരോപണം ഷമിയെ ബിസിസിഐ ഒഴിവാക്കി

Wed, Mar 07, 2018

Arabianewspaper 448
ഭാര്യയുടെ ആരോപണം ഷമിയെ ബിസിസിഐ ഒഴിവാക്കി

ഭാര്യ ഹസിന്‍ ജഹാന്റെ ആരോപണങ്ങളെ തുടര്‍ന്ന് പേസ് ബൗളര്‍ മുഹമദ് ഷമിയെ ബിസിസിഐ കരാറില്‍ നിന്നും ഒഴിവാക്കി. ഷമിക്ക് അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ച് ഭാര്യ രംഗത്ത് വരികയായിരുന്നു.


ഷമി തന്നെ വകവരുത്താന്‍ ശ്രമിച്ചെന്നും ഹസിന്‍ ആരോപിച്ചു, ഭാര്യയുടെ പരാതിയില്‍ കൊല്‍ക്കൊത്ത പോലീസ് ഷമിക്കെതിരെ കേസ് എടുത്തു.


ഷമിയുടെ കരാര്‍ പുതുക്കുമെന്നും പോലീസ് അന്വേഷണം കഴിയും വരെമാത്രമാണ് ഒഴിവാക്കല്‍ എന്നും ബിസിസിഐ അംഗം പറഞ്ഞു.


അതേസമയം, മുന്‍ നായകന്‍ ധോണിയെയും ബൗളര്‍ അശ്വിനേയും ബിസിസിഐ തരം താഴ്ത്തി,. എ പ്ലസ് കാറ്റഗറിയില്‍ നിന്ന് എ കാറ്റഗറിയിലേക്കാണ് തരം താഴ്ത്തല്‍.


2014 ല്‍ ടെസ്റ്റില്‍ നിന്നും വിരമിച്ച ധോണിയെ തരം താഴ്ത്തിയത് അദ്ദേഹത്തെ അപമാനിക്കലല്ലെന്നും ബിസിസിഐ തീര്‍ത്തും പ്രഫഷണലിസം ഉള്ള സംഘടനയാണെന്നും ബോര്‍ഡ് അംംഗം പറഞ്ഞു.


ഭുവനേശ്വര്‍ കുമാറും, ജസ്പ്രീത് ബുംറയും എ പ്ലസ് ഗ്രോഡിലെക്ക് ഉയര്‍ത്തപ്പെട്ടു. നായകന്‍ വിരാട് കോഹ് ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍ എന്നിവരാണ് എ പ്ലസി ലുള്ളത്.


 


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ