General News

ത്രിപുര അക്രമം : 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, നാലു പേര്‍ അറസ്റ്റില്‍

Wed, Mar 07, 2018

Arabianewspaper 366
ത്രിപുര അക്രമം : 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, നാലു പേര്‍ അറസ്റ്റില്‍

ത്രിപുരയില്‍ തിരഞ്ഞെടുപ്പു അതിക്രമങ്ങളെ തുടര്‍ന്ന് ഇതുവരെ 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും നാലു പേരെ അറസ്റ്റു ചെയ്തതായും പോലീസ് അറിയിച്ചു,. മാര്‍ച്ച് മൂന്നിന് നടന്ന വോട്ടെണ്ണലില്‍ കാല്‍ നൂറ്റാണ്ടു കാലത്തെ സിപിഎം ഭരണത്തിന് അവസാനമാകുകയും ബിജെപി-ഐപിഎഫ്ടി സഖ്യം വിജയിക്കുകയും ചെയ്തു.


ഇതിനെ തുടര്‍ന്ന് പലയിടങ്ങളിലും സിപിഎം ഓഫീസുകള്‍ക്കും പ്രവര്‍ത്തകരുടെ വീടുകള്‍ക്കും നേരെ അതിക്രമം നടന്നു. ലെനിന്‍ പ്രതിമ അടക്കമുള്ള കമ്യൂണിസ്റ്റ് ബിംബങ്ങള്‍ തകര്‍ക്കപ്പെട്ടു. അതേസമയം, അക്രമ സംഭവങ്ങള്‍ നിയന്ത്രണ വിധേയമാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും പോലീസ് സൂപ്രണ്ട പ്രദീപ് ഡേ പറഞ്ഞു,


അക്രമങ്ങളില്‍ ലെനിന്റെ രണ്ട് പ്രതിമകള്‍ തകര്‍ത്തിരുന്നു. ത്രിപുരയില്‍ ആദ്യ ദിവസങ്ങളില്‍ ആഹ്‌ളാദ പ്രകടനം നടത്തിയവരില്‍ ചിലര്‍ അക്രമങ്ങളിലേക്ക് തിരിഞ്ഞുവെന്നും എന്നാല്‍, നേതൃത്വത്തിന്റെ ശക്തമായ ഇടപെടലുകളെ തുടര്‍ന്ന് എല്ലാ അക്രമ സംഭവങ്ങളും അവസാനിച്ചുവെന്നും കഴിഞ്ഞ രണ്ടു ദിവസവും ത്രിപുര ശാന്തമാണെന്നും ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നു.


പ്രതിമ തകര്‍ത്ത സംഭവങ്ങളെ പ്രധാനമന്ത്രി അപലപിക്കുകയും ആഭ്യന്തര മന്ത്രി രാജ്‌നാഥ് ഇടപെടുകയും ചെയ്തതോടെ അക്രമ സംഭവങ്ങള്‍ നിയന്ത്രണ വിധേയമായെന്ന് ബിജെപി നേതാക്കള്‍ പറയുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ