General News

അധികാരം കിട്ടിയതോടെ ബിജെപിക്ക് അഹങ്കാരമായി -കോടിയേരി

Wed, Mar 07, 2018

Arabianewspaper 343
അധികാരം കിട്ടിയതോടെ ബിജെപിക്ക് അഹങ്കാരമായി -കോടിയേരി
ത്രിപുരയില്‍ കഴിഞ്ഞ നാലു ദിവസമായി ബിജെപിയും ആര്‍എസ്എസും തേര്‍വാഴ്ച നടത്തുകയാണ്. പൂര്‍ണഗര്‍ഭിണി ഉള്‍പ്പടെ രണ്ടു സ്ത്രീകളും കലാപത്തില്‍ കൊല്ലപ്പെട്ടു. ബിജെപിയും ആര്‍എസ്എസും സിപിഎമ്മിനെ വേട്ടയാടുകയാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

തിരുവനന്തപുരത്ത് ആര്‍എസ്എസ് അതിക്രമങ്ങള്‍ക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയില്‍ സംസാരിക്കുകയായിന്നു കോടിയേരി.

സിപിഎം പ്രവര്‍ത്തകരുടെ 1500 വീടുകള്‍ ബിജെപി തകര്‍ത്തു. കടകളും വാഹനങ്ങളും ഓപീസുകളും തീയിട്ടു. ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ്ും ഭരണഘടന പദവി വഹിക്കുന്ന ഗവര്‍ണറും അക്രമങ്ങളെ ന്യായികരിക്കുകയും പ്രോത്സാഹനം നല്‍കുകുകയുമാണ്. ഇതിനെ രാജ്യത്തെ ജനാധിപത്യ ശക്തികളെല്ലാം ഒന്നിച്ചെതിര്‍ക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു,.

സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും മറ്റു ഘടക കക്ഷികളും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു.
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ