General News

സിബിഐയെ കാണിച്ച് സിപിഎമ്മിനെ വിരട്ടാന്‍ നോക്കേണ്ടെന്ന് പി ജയരാജന്‍

Wed, Mar 07, 2018

Arabianewspaper 374
സിബിഐയെ കാണിച്ച് വിരട്ടാന്‍ നോക്കേണ്ടെന്ന് പി ജയരാജന്‍

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് കൊല്ലപ്പെട്ട കേസില്‍ സിബിഐയെ കാണിച്ച് സിപിഎമ്മിനെ വിരട്ടാനൊന്നും നോക്കേണ്ടെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി പി ജയരാജന്‍. ശുഹൈബിനെ വധിച്ച സംഭംവത്തെ പാര്‍ട്ടി അപലപിച്ചിരുന്നു. അന്നേഷണം നടത്തി ഗൂഡാലോചന പുറത്തു കൊണ്ടുവരാന്‍ പോലീസ് ശ്രമിക്കുന്നുണ്ട്.


ഹൈക്കോടതി സിബിഐ അേേന്വഷണം ആവശ്യപ്പെട്ടു. സിബിഐ അന്നേഷിക്കട്ടെ. ഞങ്ങള്‍ക്കിതില്‍ ഒന്നും മറച്ചു വെയ്ക്കാനില്ല. സര്‍ക്കാര്‍ ഭാഗം ഹൈക്കോടതില്‍ ശക്തമായി അവതരിപ്പിച്ചോ എന്നുള്ളത് സര്‍ക്കാരാണ് തന്നെയാണ് വ്യക്തമാക്കേണ്ടത്.


ഡമ്മി പ്രതികളെയാണ് ഹാജരാക്കിയതെന്ന് കോണ്‍ഗ്രസ് ആദ്യം പറഞ്ഞിരുന്നു, പിന്നീട് ഇത് മാറ്റി പറഞ്ഞു, സിബിഐയെ കാട്ടി സിപിഎമ്മിനെ വിരട്ടാന്‍ നോക്കേണ്ടെന്നും പി ജയരാജന്‍ പറഞ്ഞു.


ആര്‍എസ്എസും കോണ്‍ഗ്രസും തമ്മിലുള്ള അവിശുദ്ധ കൂട്ടുക്കെട്ടാണ് ഇതിനു പിന്നില്‍. ചുവപ്പു ഭീകരതയെന്നത് ആര്‍എസ്എസ് മുദ്രാവാക്യമാണ്. ഇത് കോണ്‍ഗ്രസും ഏറ്റെടുത്തു. സുധാകരന്‍ പറയുന്നത് ആര്‍എസ്എസ് ഭാഷയാണ്. ത്രിപുരയില്‍ സിപിഎമ്മിനെതിരെ ഒരുമിച്ചത് കോണ്‍ഗ്രസും ബിജെപിയുമാണ്,.


രാജ്യത്തുടനീളം സിപിഎമ്മിനെതിരെ വേട്ടയാടുകയാണ്. സിബിഐയെ കാണിച്ച് വിരട്ടാനാണെങ്കില്‍ ആ ആഗ്രഹം മനസില്‍ വെച്ചാല്‍ മതിയെന്നും പി ജയരാജന്‍ പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ