General News

പരാതിക്കാരന്റെ കുത്തേറ്റ് ലോകായുക്ത ഗുരുതരാവസ്ഥയില്‍

Wed, Mar 07, 2018

Arabianewspaper 658
പരാതിക്കാരന്റെ കുത്തേറ്റ് ലോകായുക്ത ഗുരുതരാവസ്ഥയില്‍

കര്‍ണാടക ലോകായുക്ത ജസ്റ്റീസ് പി വിശ്വനാഥ ഷെട്ടി്ക്ക് കുത്തേറ്റു. ബംഗലൂരിലെ ഓഫീസില്‍ പരാതി പറയാനെത്തിയ വ്യക്തിയാണ് ലോകായുക്തയെ കുത്തി പരിക്കേല്‍പ്പിച്ചത്.


പരാതിക്കാരനായ തേജസ് ശര്‍മയാണ് ലോകായുക്തയെ കുത്തിയത്. മൂന്നു തവണ ഇയാള്‍ ജ്ഡജിയെ കുത്തി. ഓഫീസ് സ്റ്റാഫ് ഇയാളെ വളഞ്ഞുവെച്ചു തുടര്‍ന്ന് പോലീസിന് കൈമാറി. ഇയാള്‍ അഭിഭാഷകനാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ലോകായുക്തയുടെ ഓഫീസില്‍ എത്തിയത്.


പരിക്കേറ്റ ജസ്റ്റീസ് ഷെട്ടിയെ സമീപമുള്ള മല്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, വിശ്വനാഥ ഷെട്ടി അപകട നില തരണം ചെയ്തുവെന്നാണ് ആശുപ്ത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മുഖ്യമന്ത്രി സിദ്ധരാമയ്യ ആശുപത്രിയിലെത്തി ജസ്റ്റീസിന്റെ ആരോഗ്യ നിലയെപ്പറ്റി അന്വേഷിച്ചു,.


വലാകായുക്ത ഓഫീസില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കുമെന്നും ദേഹപരിശോധന നടത്തുമെന്നും സിദ്ധരാമയ്യ പറഞ്ഞു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ