General News

സര്‍ക്കാരിന് തിരിച്ചടി : ശുഹൈബ് വധം സിബിഐ അന്വേഷിക്കും

Wed, Mar 07, 2018

Arabianewspaper 332
ശുഹൈബ് വധം സിബിഐ അന്വേഷിക്കും

മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് കൊല്ലപ്പെട്ട കേസ് സിബിഐ അന്വേഷിക്കും. കേസ് അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് ശുഹൈബിന്റെ ബന്ധുക്കല്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്.


കേസ് അന്വേഷണം ഏറ്റെടുക്കാമെന്ന് നേരത്തെ, സിബിഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതോടെ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സംസ്ഥാന പോലീസ് അന്വേഷണം തൃപ്തികരമാണെന്നുമുള്ള സര്‍ക്കാര്‍ വാദം കോടതി തള്ളി. 


ശുഹൈബ് വധം പോലീസ് ശരിയായ ദിശയിലാണ് അന്വേഷിക്കുന്നതെന്നും സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞതിനു പിന്നാലെയാണ് ഹൈക്കോടതിയുടെ വിധി.


സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ കുറഞ്ഞുവെന്നും കണ്ണൂരില്‍ ഇതുവരെ 9 പേര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.


ശരിയായ അന്വേഷണത്തിലൂടെ മാത്രമെ നീതി നടപ്പാകാന്‍ കഴിയു. കുറ്റം ചെയ്തവരെ മാത്രമല്ല ഇതിനു പിന്നിലുള്ള ഗുഡാലോചനയാണ് പുറത്ത് കൊണ്ടുവരേണ്ടതെന്ന് കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകള്‍ക്ക് അറുതി വരുത്താന്‍ കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിക്കുകയാണ് വേണ്ടതെന്ന്ം ജസ്റ്റീസ് കമാല്‍ പാഷയുടെ സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു


ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ട്ിച്ച ശേഷം മൃഗീയവും പൈശാചികവുമായി വെട്ടി നുറുക്കിയെന്നുമുള്ള വാദം കോടതി അംഗീകരിച്ചു,. കേസ് അന്വേഷിക്കുന്ന സംസ്ഥാന പോലീസിനെതിരെ കടുത്ത വിമര്‍ശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. പോലീസ് ഇപ്പോള്‍ അറസ്റ്റു ചെയ്ത പ്രതികള്‍ ആരുടേയൊ കൈകളിലെ ആയുധങ്ങള്‍ മാത്രമാണ്. കൊല്ലപ്പെട്ട ശുഹൈബിന് പിടിയിലായവരുമായി വ്യക്തി വൈരാ്ഗ്യമോ പകയോ ഇല്ലെന്നും തികച്ചും രാഷ്ട്രീയമാണ് ഇതിനു കാരണമെന്നും ഗുഡാലോചന നടത്തിയവരെ പുറത്തു കൊണ്ടു വ്ന്നാലെ ഇത്തരം കൊലപാതകങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാനാകുകയുള്ളുവെന്നും കോടതി പറഞ്ഞു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ