General News

ഗാന്ധിയുടേയും നെഹ്‌റുവിന്റേയും ചിത്രങ്ങള്‍ നീക്കം ചെയ്തിരുന്നു -ബിജെപി

Wed, Mar 07, 2018

Arabianewspaper 297
ഗാന്ധിയുടേയും നെഹ്‌റുവിന്റേയും ചിത്രങ്ങള്‍  നീക്കം ചെയ്തിരുന്നു -ബിജെപി

ത്രിപുരയില്‍ ആദ്യമായി സിപിഎം അധികാരത്തില്‍ വന്ന 1978 ല്‍ മുഖ്യമന്ത്രി പദത്തില്‍ അധികാരമേറ്റ നൃപന്‍ ചക്രവര്‍ത്തി ആദ്യമായി ചെയ്തത് സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും മഹാത്മഗാന്ധിയുടേയും നെഹ്‌റുവിന്റേയും മറ്റും ചിത്രങ്ങള്‍ നീക്കാന്‍ ഉത്തരവിടുകയായിരുന്നുവെന്ന് ബ്ിജെപി.


ത്രിപുരയില്‍ പ്രതിമ നീക്കം ചെയ്തതിന്റെ പേരില്‍ സിപിഎമ്മും കോണ്‍ഗ്രസും പ്രതിഷേധിക്കുന്നതിനോട് പ്രതികരിക്കവെ ത്രിപുര ബിജെപി ഇന്‍ ചാര്ജ് സുനില്‍ ധിയോദര്‍ പറഞ്ഞു,


ബിജെപി നേതൃത്വം ഈ സംഭവങ്ങളെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ആവേശം കാണിക്കുന്ന അണികളുടെ പ്രവര്‍ത്തിയെ ബിജെപി അംഗീകരിച്ചിട്ടില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി വിഷയത്തില്‍ നേരിട്ട് ഇടപെട്ടിട്ടുണ്ടെന്നും ധിയോദര്‍ പറഞ്ഞു,


2008 ല്‍ രാജിവീ ഗാന്ധിയുടെ പ്രതിമ ത്രിപുരയിലെ സിപിഎകാര്‍ കരി ഓയില്‍ ഒഴിച്ച് ആക്രമിച്ചിരുന്നതായും ബിജെപി ആരോപിക്കുന്നു. അന്നൊന്നും പ്രതികരിക്കാത്തവരാണ് ഇപ്പോള്‍ വാവിട്ടു നിലവിളിക്കുന്നതെന്നും ബിജെപി പറയുന്നു.


 

Tags : CPI M -RSS 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ